സോൾ: അഴിമതിക്കേസിൽ കുറ്റക്കാരിയെന്ന് തെളിഞ്ഞ ദക്ഷിണ കൊറിയൻ മുൻ പ്രസിഡൻറ് പാർക് ഗ്യൂൻ ഹൈയെ(66) 24 വർഷം തടവിന് ശിക്ഷിച്ചു. 1.6 കോടി ഡോളർ പിഴയടക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അഴിമതി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് പാർകിനെതിരെയുള്ളത്. അധികാരം ദുർവിനിയോഗം ചെയ്ത് തെൻറ ബാല്യകാല സുഹൃത്ത് ചോയ് സൂൻ സിലിന് അഴിമതി നടത്താൻ കൂട്ടുനിന്ന കുറ്റത്തിനാണ് പാർക് ജയിലിലായത്.
ആരോപണങ്ങൾ നിഷേധിച്ച പാർക് വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നില്ല. ഒരുവർഷത്തിലേറെയായി ജയിലിലാണവർ. ദക്ഷിണ കൊറിയയുടെ ആദ്യ വനിത പ്രസിഡൻറാണ് പാർക്. അഴിമതി പുറത്തറിഞ്ഞതോടെ പാർകിെൻറ രാജിയാവശ്യപ്പെട്ട് 2016ൽ രാജ്യത്തുടനീളം വൻ പ്രക്ഷോഭം നടന്നിരുന്നു. എന്നാൽ, ആരോപണങ്ങൾ തള്ളിയ പാർക് രാജിക്ക് തയാറായില്ല. തുടർന്ന് 2016 ഡിസംബറിൽ അവരെ ഇംപീച്ച്മെൻറ് ചെയ്തു. കേസിന് ജനശ്രദ്ധ ലഭിക്കുന്നതിനായി പാർകിനെതിരായ കോടതിനടപടികൾ അധികൃതർ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. മുൻ ഏകാധിപതി പാർക് ചുങ് ഹീയുടെ മകളാണിവർ. സാംസങ്, ലോെട്ട, എസ്.കെ എന്നീ കുത്തക കമ്പനികളിൽനിന്ന് 5.2 കോടി ഡോളർ കൈക്കൂലി സ്വീകരിക്കാൻ സിലിന് പാർക് കൂട്ടുനിന്നു എന്നാണ് കേസ്. കമ്പനിക്ക് സർക്കാറിൽനിന്ന് ആനുകൂല്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കോടികൾ ഇൗടാക്കിയത്. ഇതുകൂടാതെ രാജ്യത്തെ 18 വൻകിട കമ്പനികളിൽ നിന്ന് 7740 കോടി ഡോളർ സിലിെൻറ രണ്ട് സന്നദ്ധസംഘടനകൾക്ക് സംഭാവന ലഭ്യമാക്കാനും പാർക് അധികാരം ദുർവിനിയോഗം ചെയ്തു എന്നും ആരോപണമുണ്ട്. ഫെബ്രുവരിയിൽ സിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഒൗദ്യോഗിക രേഖകളടക്കം ലഭ്യമാകുന്ന തരത്തിൽ സിലിന് പാർക് സ്വാതന്ത്ര്യം നൽകിെയന്നും േപ്രാസിക്യൂട്ടർ ആരോപണമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.