നൈറോബി: 18വയസ്സിനു താഴെയുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് നിരോധിച്ചുകൊണ്ടുള ്ള ഉത്തരവ് ശരിവെച്ച് താൻസനിയൻ സുപ്രീംകോടതി. 15 വയസ്സായാൽ മാതാപിതാക്കളുടെ അനുമതിയുണ്ടെങ്കിൽ പെൺകുട്ടികളെ വിവാഹം കഴിച്ചയക്കാമെന്നായിരുന്നു രാജ്യത്തെ നിയമം.
2016ൽ ഹൈകോടതി ഈ നിയമം ഭരണഘടന ലംഘനമാണെന്നും പക്ഷപാതപരമാണെന്നും വിധിക്കുകയായിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹരജിയിലാണ് വിധി ഉന്നതകോടതി ശരിവെച്ചത്. ഇവിടെ പുരുഷന് വിവാഹം കഴിക്കാനുള്ള നിയമാനുസൃത പ്രായം 18 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.