ജൊഹാനസ്ബർഗ്: അക്രമികൾ കാർ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജയായ ഒമ്പതു വയസ്സുകാരി വെടിയേറ്റ് മരിച്ചു. ചാട്സ്വർത്തിൽനിന്നുള്ള നാലാം ക്ലാസ് വിദ്യാർഥിയായ സാദിയ സുഖ്രാജ് അച്ഛനോടൊപ്പം സ്കൂളിലേക്ക് പോകവെയാണ് ആക്രമണമുണ്ടായത്.
ആയുധധാരികളായ മൂന്നുപേർ അച്ഛനെ കാറിൽനിന്നും വലിച്ച് പുറത്തിട്ട് സാദിയെയും കൊണ്ട് ഒാടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്ന നാട്ടുകാരും അക്രമികളും തമ്മിൽ വെടിവെപ്പുണ്ടായി. കാർ പിന്നീട് പാർക്കിൽ ഇടിച്ച് നിന്നെങ്കിലും വെടിയേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായിരുന്നു. അക്രമികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു.മറ്റൊരാളെ പൊലീസ് പിടികൂടി. മൂന്നാമത്തെ പ്രതി രക്ഷപ്പെട്ടു.
സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 3000ലധികം വരുന്ന രോഷാകുലരായ ജനം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധങ്ങളുമായി ഒത്തുചേർന്നു. പ്രകടനങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഡർബനിൽ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ചാട്സ്വർത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.