അശ്ഗബാത്: റമദാനോടനുബന്ധിച്ച് തുർക്മെനിസ്താനിൽ ആയിരത്തിലേറെ തടവുകാർക്ക് മോചനം നൽകി. 1029 തടവുകാരുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ പ്രസിഡൻറ് ഗുർബാംഗുലി ബെർദി മുഹമ്മദോവ് ഒപ്പുവെച്ചു.
കഴിഞ്ഞവർഷം 612 തടവുകാരെയാണ് മോചിപ്പിച്ചത്. പുറംേലാകത്തുനിന്ന് ഒറ്റപ്പെട്ടുകഴിയുന്ന ഇവിടത്തെ ജയിലുകളിലേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. അതേസമയം, ചില വിദേശ നയതന്ത്രപ്രതിനിധികളെ ജയിലുകൾ സന്ദർശിക്കാൻ അനുവദിക്കാറുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.