ജൊഹാനസ്ബർഗ്: ന്യാംഗയിലെ സെവൻ ഏഞ്ചൽസ് മിനിസ്ട്രീസ് ദേവാലയത്തിന് പുറത്തുവെച്ച് പ്രതികളെന്ന് സംശയിക്കുന്ന ഏഴുപേരെ പൊലീസ് വെടിവെച്ച് കൊന്നു. പത്തു പ്രതികളെ അറസ്റ്റ് ചെയ്തു. കിഴക്കൻ കേപ് പ്രവിശ്യയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് അഞ്ച് പൊലീസുകാരെയും വിരമിച്ച സൈനിേകാേദ്യാഗസ്ഥനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവർ. ദേവാലയത്തിൽ അഭയംതേടിയ ആയുധധാരികളായ ഇവരെ ഏറെനേരം നീണ്ട വെടിവെപ്പിലൂടെയാണ് പൊലീസ് കീഴടക്കിയത്.
സംഭവത്തിൽ ഒരു ഉേദ്യാഗസ്ഥന് പരിക്കേറ്റു. അക്രമിസംഘം പൊലീസ് സ്റ്റേഷനിൽനിന്നും ആയുധങ്ങൾ കടത്തിയിരുന്നു. അക്രമികൾ പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നത് പതിവാണെങ്കിലും അഞ്ച് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് സേനയെ ആകമാനം പ്രകോപിതരാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ദക്ഷിണാഫ്രിക്കയിൽ ജോലി സമയത്ത് കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം 57 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.