തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്ത ദക്ഷിണാഫ്രിക്കൻ പുരോഹിതൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

ജോഹന്നാസ്ബർഗ്: ന്യൂഡൽഹിയിലെ മർകസ്​ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനത്തിൽ പ​ങ്കെടുത്ത്​ മടങ ്ങിയ ദക്ഷിണാഫ്രിക്കൻ മുസ്​ലിം പുരോഹിതൻ കോവിഡ്​19 ബാധിച്ച്​ മരിച്ചു. 80 കാരനായ മൗലാന യൂസഫ് ടൂട്‌ല എന്നയാളാണ്​ മര ിച്ചത്​. ഇദ്ദേഹം മാർച്ച് ഒന്ന്​ മുതൽ 15വരെ നിസ്മുദ്ദീനിലെ സമ്മേളനത്തിൽ പ​ങ്കെടുത്തിരുന്നുവെന്ന്​ കുടുംബാംഗങ ്ങൾ അറിയിച്ചു.

സമ്മേളനത്തിന്​ ഇന്ത്യയിലേക്ക് പോകരുതെന്ന് ടൂട്‌ലക്ക്​ നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഇദ്ദേഹത്തിന്​ കോവിഡ്​ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൈറസ് ബാധയുണ്ടെന്ന്​ കണ്ടെത്തി. അസുഖം ആദ്യഘട്ടത്തിൽ ഭേദമായെങ്കിലും പിന്നീട്​ നില വഷളാവുകയായിരുന്നു. ചൊവ്വാഴ്​ച ആശുപത്രിയിൽ വെച്ച്​ മരിച്ച ടൂട്​ലയുടെ മൃതദേഹം ഇസ്‌ലാമിക് ബറിയൽ കൗൺസിൽ (ഐ.ബി.സി) പ്രത്യേക പ്ലാസ്​റ്റിക്​ ബാഗിലാക്കി സംസ്​കരിച്ചതായും കുടുബാംഗങ്ങൾ അറിയിച്ചു.

യൂസഫ്​ ടൂട്​ലയുടെ കുടുംബം 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയുകയാണ്​. ദക്ഷിണാഫ്രിക്കയിലും 21ദിസവത്തെ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്​. ഒൗദ്യോഗിക കണക്കുകൾ പ്രകാരം 1,585 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും ഒമ്പതുപേർ മരിക്കുകയും ചെയ്​തു. എന്നാൽ ദക്ഷിണാഫ്രിക്കയിൽ എത്രപേർ തബ്ലീഗ്​ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന്​ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

തബ്​ലീഗ്​ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കായി ഡൽഹി സർക്കാർ രാജ്യവ്യാപകമായി തെരച്ചിൽ ആരംഭിച്ചിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, തായ്​ലൻഡ്, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും സമ്മേളനത്തിനും മതപ്രബോധന പ്രവർത്തനങ്ങൾക്കും എത്തിയിരുന്നു.

Tags:    
News Summary - South African Muslim Cleric Dies Of Coronavirus After Attending Delhi Mosque Event - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.