ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ പോരാട്ടത്തിലെ സജീവ സാന്നിധ്യവും മുൻ പ്രസിഡൻറ് നെൽസൺ മണ്ടേലയുടെ മുൻ പത്നിയുമായ വിന്നി മഡികിസേല മണ്ടേല അന്തരിച്ചു. 81 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷമായിരുന്നു മരണം. കുറച്ചുകാലമായി അസുഖ ബാധിതയായിരുന്നുവെന്ന് മരണ വിവരം പുറത്തുവിട്ട കുടുംബ വക്താവ് വിക്ടർ ഡ്ലാമിനി അറിയിച്ചു.
1936ൽ ട്രാൻസ്കേയി എന്നറിയപ്പെട്ടിരുന്ന ഇൗസ്റ്റേൺ കേപ്പിൽ ജനിച്ച വിന്നി വർണവിവേചനത്തിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്നു. ഇതിനിടെ കണ്ടുമുട്ടിയ മണ്ടേലയും വിന്നിയും വിവാഹിതരായത് 1958ലാണ്. 1996ൽ ഇരുവരും വിവാഹമോചിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.