ജനീവയിലെ യു.എൻ ആസ്ഥാനത്ത് ഇന്ത്യയിലെ ന്യൂനപക്ഷ ആക്രമണ ചിത്രങ്ങൾ; സ്വിസ് അംബാസഡറെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ജനീവയിലെ ‘ഇന്ത്യാ വിരുദ്ധ’ പോസ്റ്ററുകൾ കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെ സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഞായറാഴ്ച, എം.ഇ.എയുടെ സെക്രട്ടറി സഞ്ജയ് വർമ സ്വിസ് അംബാസഡറെ വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. ‘‘ജനീവയിലെ യു.എൻ കെട്ടിടത്തിന് മുന്നിൽ അടിസ്ഥാനരഹിതവും ക്ഷുദ്രകരവുമായ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ ഉയർത്തിയതായി’’ ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ജനീവയിലെ യു.എൻ ആസ്ഥാനത്തിന് സമീപമാണ് ഇന്ത്യയിൽ നിലനിൽക്കുന്ന ന്യൂനപക്ഷ, ദലിത് ആക്രമണങ്ങൾ സംബന്ധിച്ച ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. അതേസമയം, ജനീവയിലെ പോസ്റ്ററുകൾ എല്ലാവർക്കും അനുവദിച്ച സ്‍ഥലത്താണ് ഉള്ളതെന്നും അത് സ്വിസ് സർക്കാറിന്റെ അഭിപ്രായപ്രകടനം അല്ലെന്നും സ്വിസ് അംബാസഡർ മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ അറിയിച്ചു. ഇന്ത്യയുടെ ആശങ്കകൾ അർഹിക്കുന്ന എല്ലാ ഗൗരവത്തോടെയും അറിയിക്കുമെന്നും അറിയിച്ചു.

Tags:    
News Summary - After Viral Video, India Summons Swiss Ambassador Over 'Anti-India Posters' in Geneva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.