സി.പി.എം അന്താരാഷ്​ട്ര വിഭാഗം സമ്മേളനം ലണ്ടനിൽ; കാൾ മാർക്സിന്‍റെ ശവകുടീരത്തിൽനിന്ന്​ പതാക റാലി

ലണ്ടൻ: സി.പി.എം 23ാം പാർട്ടികോൺഗ്രസ്സിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എ.ഐ.സി) 19ാം ദേശീയ സമ്മേളനം ഫെബ്രുവരി 5, 6 തീയതികളിൽ ലണ്ടൻ ഹീത്രൂവിൽ ചേരും. കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്‍റെ- ശവകുടീരത്തിൽ നിന്ന് റാലിയായി എത്തിച്ച രക്തപതാക സമ്മേളനനഗറിൽ ഉയർത്തും.

സമ്മേളനത്തിന്‍റെ ആദ്യദിനത്തിൽ കലാസാംസ്കാരിക സന്ധ്യയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. കൈരളി യുകെ ആണ് കലാ സാംസ്കാരികസന്ധ്യ ഒരുക്കുക. പാർട്ടിയുടെ യു.കെയിലെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ, സോഷ്യലിസ്റ്റ് റാഫിൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. പ്രതിനിധി സമ്മേളനം ഫെബ്രുവരി 6നു ഹരിദേവ് ദാസൻജ് നഗറിൽ നടക്കും.

Tags:    
News Summary - AIC Conference in London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.