മോസ്‌കോ: ആരോഗ്യനില ഗുരുതരാവസ്ഥയിലായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ വിദഗ്ധ ചികിത്സക്കായി ജര്‍മനിയിലേക്ക് മാറ്റി. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് അലക്‌സിയെ ജര്‍മനിയിലേക്ക് കൊണ്ടുപോകാനായത്. കോമയിലായ അദ്ദേഹത്തെ ജര്‍മനിയിലേക്ക് മാറ്റണമെന്ന ആവശ്യം നേരത്തെ റഷ്യന്‍ ഡോക്ടര്‍മാര്‍ നിരസിച്ചിരുന്നു. ഇതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അലിക്‌സിയുടെ അനുയായികള്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടിതിയെ അടക്കം സമീപിച്ചിരുന്നു.
Алексея подняли на медицинский борт. Юля с ним pic.twitter.com/nCw5UsalG8
— Кира Ярмыш (@Kira_Yarmysh) August 22, 2020
പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും അഴിമതി വിരുദ്ധ പ്രചാരകനുമാണ് 44കാരനായ നവാല്‍നി. വ്യാഴാഴ്ച വിമാനയാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയും അബോധാവസ്ഥയില്‍ ആകുകയുമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
അലക്‌സിക്ക് വിഷബാധയേറ്റതാണെന്നാണ് വക്താവും അനുനായികളും അടുത്ത വൃത്തങ്ങളുമെല്ലാം പറയുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് കഫേയില്‍നിന്ന് ചായ കുടിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ വക്താവ് പറയുന്നു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നെന്ന് കുടുംബവും പ്രതികരിച്ചു. എന്നാല്‍ വിഷംശത്തിന്റെ കാര്യം അധികൃതര്‍ നിഷേധിക്കുകയാണ്. വിഷാംശം കണ്ടെത്താനായിട്ടില്ലെന്നാണ് റഷ്യയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതേതുടര്‍ന്നാണ് വിദഗ്ധ ചികിത്സക്ക് ജര്‍മനിയിലേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.