വാഷിങ്ടണ്‍: വര്‍ധിച്ചു വരുന്ന ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തില്‍ അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് ആഗോള ജാഗ്രതാ നിര്‍ദ്ദേശം നല്‍കി നല്‍കി. ഐ.എസ്, അല്‍ ഖാഇദ, ബോകോ ഹറാം തുടങ്ങിയ ഭീകര സംഘടനകള്‍ വിവിധയിടങ്ങളില്‍ ആക്രമണം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിലൂടെ പോകുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും വിനോദസഞ്ചാര സീസണുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നുമാണ് പൗരന്മാര്‍ക്ക് നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശം. 2016 ഫെബ്രുവരി 24 വരെ നിര്‍ദേശം തുടരുമെന്നും അവര്‍ അറിയിച്ചു.
പാരിസ്, റഷ്യ, മാലി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. എന്നാല്‍ അമേരിക്കന്‍ പൗരന്മാരെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ളെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഭീകര ഗ്രൂപ്പുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒറ്റപ്പെട്ട വ്യക്തികള്‍ ആക്രമണം നടത്താനിടയുണ്ട്. സാധാരണയായി പ്രശ്ന ബാധിത രാജ്യങ്ങളില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പൗരന്മാര്‍ക്ക് ഇത്തരം ജാഗ്രതാനിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും ആഗോള ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത് അപൂര്‍വമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.