ക്യൂബ സന്ദര്‍ശനം: ശുഭപ്രതീക്ഷയില്‍ ഒബാമ

വാഷിങ്ടണ്‍: അടുത്ത മാസം നടക്കാനിരിക്കുന്ന ക്യൂബ സന്ദര്‍ശനത്തില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമക്ക് ശുഭ പ്രതീക്ഷ. ബന്ധങ്ങളില്‍ സാധാരണനില കൈവരിച്ച് മുന്നോട്ടുപോകാന്‍ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് ഒബാമ പറഞ്ഞു.ശനിയാഴ്ച നടത്തിയ റേഡിയോ പ്രഭാഷണത്തിലാണ് ഒബാമ സന്ദര്‍ശനത്തെ കുറിച്ച് സംസാരിച്ചത്.വ്യാപാരബന്ധങ്ങളും വിനിമയബന്ധങ്ങളും സാധാരണനിലയിലാക്കുന്നതിനെ സംബന്ധിച്ച് ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോയോട് ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍, ക്യൂബയിലെ ജനാധിപത്യ, മനുഷ്യാവകാശ പ്രശ്നങ്ങളില്‍ യു.എസിനുള്ള വിയോജിപ്പ് തുറന്നുപ്രകടിപ്പിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യൂബയില്‍ പൊടുന്നനെയുള്ള മാറ്റം സാധ്യമല്ളെങ്കിലും അവിടെ ചില പുരോഗതി കൊണ്ടുവരാനാവുമെന്ന് പ്രത്യാശ പങ്കുവെച്ച പ്രസിഡന്‍റ്, യു.എസ് കമ്പനികള്‍ ക്യൂബയിലെ ഇന്‍റര്‍നെറ്റ് രംഗത്ത് നടത്തുന്ന സംരംഭങ്ങള്‍ ആഗോളസമൂഹവുമായി ബന്ധമുണ്ടാക്കാന്‍ ക്യൂബന്‍ ജനതയെ സഹായിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.
മാര്‍ച്ച് 21ന് തുടങ്ങുന്ന ദ്വിദിന സന്ദര്‍ശനത്തെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്‍വിന്‍ കൂളിഡ്ജ് ആണ് ഒബാമക്ക് മുമ്പ് ക്യൂബ സന്ദര്‍ശിച്ച യു.എസ് പ്രസിഡന്‍റ്. 1928ലായിരുന്നു അദ്ദേഹത്തിന്‍െറ സന്ദര്‍ശനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.