കാലിഫോര്‍ണിയ: അഭയാര്‍ഥികള്‍ ആതിഥേയ രാജ്യങ്ങള്‍ക്ക് സാമ്പത്തികമായി അനുഗ്രഹമാകുമെന്ന് പഠനം. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍നിന്ന് റുവാണ്ടയിലത്തെിയ അഭയാര്‍ഥികള്‍ താമസിക്കുന്ന പ്രദേശത്താണ് പഠനം നടത്തിയത്. ഐക്യരാഷ്ട്രസഭ ഇവര്‍ക്ക് നല്‍കുന്ന സാമ്പത്തികസഹായങ്ങള്‍ പ്രദേശത്തിന്‍െറ മൊത്തം സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നതായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നിരീക്ഷിച്ചു. മൂന്ന് ക്യാമ്പുകളാണ് പഠനത്തിന് വിധേയമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ സഹായം പണമായാണ് രണ്ട് ക്യാമ്പുകളില്‍ നല്‍കിയിരുന്നത്. ഭക്ഷണവും അവശ്യവസ്തുക്കളുമാണ് മൂന്നാമത് ക്യാമ്പില്‍ ഐക്യരാഷ്ട്രസഭ സഹായമായി നല്‍കിയിരുന്നത്. പണമായി സാമ്പത്തികസഹായം നല്‍കുന്നത് കൂടുതല്‍ ഗുണം ചെയ്യുന്നുവെന്നാണ് കണ്ടത്തെല്‍. മുതിര്‍ന്ന അഭയാര്‍ഥിക്ക് 120-126 യു.എസ് ഡോളറാണ് ഒരു വര്‍ഷം നല്‍കിയിരുന്നത്. ഇതുമൂലം പ്രദേശത്തുകാരുടെ വാര്‍ഷികവരുമാനത്തില്‍ 63 മുതല്‍ 96 ശതമാനം വരെ വര്‍ധനയുണ്ടായി. കൂടാതെ, അഭയാര്‍ഥികളുടെ ക്രയവിക്രയങ്ങളിലൂടെ റുവാണ്ടയുടെ മൊത്തം വരുമാനവും വര്‍ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.