വാഷിങ്ടൺ: ചരിത്രത്തിലാദ്യമായി യു.എസിലെ 50 സംസ്ഥാനങ്ങളും ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ ്റവും കൂടുതൽ കോവിഡ് മരണനിരക്കുള്ള രാജ്യമായി യു.എസ് മാറിയതിനെ തുടർന്നാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടി. ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളതും യു.എസിലാണ്. വായോമിങ് സംസ്ഥാനമാണ് ഏറ്റവുമൊടുവിൽ ദുരന്തമേഖലയായി പ്രഖ്യാപിച്ചത്. മാർച്ച് 20ന് ന്യൂയോർക്കിനെയാണ് ആദ്യം ദുരന്തബാധിത സംസ്ഥാനമായി പ്രഖ്യാപിച ്ചത്. കോവിഡ് ബാധിച്ച് ഒരു ദിവസം 2000ത്തിലേറെ പേർ മരിച്ച ഏക രാജ്യവും യു.എസാണ്.
ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 114,539 ആയി. 193 രാജ്യങ്ങളിലായി 1,853,300പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 395,000 പേർ രോഗമുക്തരായി. യു.എസിൽ കോവിഡ് മരണം 22,109ആയി. അഞ്ചരലക്ഷത്തിലേറെ പേർ വൈറസ് ബാധിതരാണ്. 41,831 പേർ രോഗമുക്തി നേടി. മരണനിരക്കിൽ ഇറ്റലിയാണ് രണ്ടാമത്-19,899. 156,363 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാമതുള്ള സ്പെയിനിൽ 17,489 പേരാണ് മരിച്ചത്. ഫ്രാൻസിലും ബ്രിട്ടനിലും യഥാക്രമം14,393,10,612 എന്നിങ്ങനെയാണ് മരണനിരക്ക്. രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചതോടെ ചൈനയിൽ ആകെ മരണം 3341 ആയി. ആഫ്രിക്കയിൽ 791 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ദക്ഷിണ കൊറിയയിൽനിന്ന് ആറുലക്ഷം കോവിഡ് പരിശോധന കിറ്റുകൾ യു.എസിലേക്ക് അയക്കും. മാർച്ച് 25ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇന്നുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. െചാവ്വാഴ്ചയാണ് കിറ്റുകൾ അയക്കുക. വൈകാരെ ഒന്നരലക്ഷം കിറ്റുകൾകൂടി അയക്കുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ചൈനയിൽ 108 പേർക്കുകൂടി രോഗം
ചൈനയിൽ 108 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 98ഉം വിദേശത്തുനിന്ന് തിരിച്ചെത്തിയവർക്കാണ്. ആറാഴ്ചക്കിടെ ആദ്യമായാണ് രാജ്യത്ത് ഇത്രയേറെ പേർ വൈറസ്ബാധിതരാകുന്നത്. കോവിഡിെൻറ പ്രഭവകേന്ദ്രമായ ഹുബെയിൽ രണ്ടുപേർ മരിക്കുകയും ചെയ്തു. വീണ്ടും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതും അടുത്തകാലത്ത് കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയവർ രോഗലക്ഷണങ്ങൾ കാണിക്കാത്തതും ചൈനയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
യൂറോപ്പിന് ആശ്വാസം
ഫ്രാൻസിലും ഇറ്റലിയിലും മരണനിരക്ക് കുറയുന്നത് യൂറോപ്പിന് ആശ്വാസം പകരുന്നുണ്ട്. ഇറ്റലിയിൽ മൂന്നാഴ്ചക്കിടെ ഏറ്റവും കുറച്ച് മരണം റിപ്പോർട്ട് ചെയ്തത് ഞായറാഴ്ചയാണ്. 19,900 പേർ മരിച്ച ഇറ്റലിയിൽ ചൊവ്വാഴ്ച ഏതാനും ബിസിനസ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 315 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സ്പെയിനിൽ തിങ്കളാഴ്ച 517 േപരാണ് മരിച്ചത്. ഞായറാഴ്ച 619 ആയിരുന്നു മരണം. 17,489 ആണ് ആകെ മരണം. രാജ്യത്ത് ലോക്ഡൗണിൽ ഇളവു പ്രഖ്യാപിക്കാനും നീക്കമുണ്ട്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജപ്പാനിലെ ഹൊക്കെയ്ദോ ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജർമനിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്.ഇറാനിൽ മരണം 4585 ആയി. റഷ്യയിൽ 24 മണിക്കൂറിനിടെ 2558 പേരിൽ രോഗം സ്ഥിരീകരിച്ചു. 148 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.