അമേരിക്കൻ മലയാളി മുസ്​ലിം കൺവൻഷൻ സമാപിച്ചു 

ഷിക്കാഗോ: അമേരിക്കന്‍ മലയാളി മുസ്​ലിം കൂട്ടായ്മയായ ‘നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്​ലിം അസോസിയേഷന്‍സ്​ (നന്മ) ഒന്നാം പ്രതിനിധി സമ്മേളനവും കണ്‍‌വെൻഷനും സമാപിച്ചു. കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ, തൊഴിൽ, ചികിത്സ ആവശ്യങ്ങൾക്കായി അമേരിക്കയിലും കാനഡയിലുമെത്തുന്നവര്‍ക്ക് മലയാളി കൂട്ടായ്​മകളെ  ആശ്രയിക്കാവുന്ന രൂപത്തില്‍  മാര്‍ഗനിർദേശ സംവിധാനമൊരുക്കാൻ തയാറാകണമെന്ന്​ പ്രസിഡൻറ്​ യു.എ. നസീര്‍ പറഞ്ഞു.  ഉയര്‍ന്ന വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികൾ അവരുടെ കഴിവുകളും സമയവും സമൂഹത്തിനു വേണ്ടി ഉപയോഗപ്പെടുന്ന തരത്തില്‍ പരസ്പരം ബന്ധപ്പെടാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവർത്തന രൂപരേഖയുടെ ചര്‍ച്ചയ്ക്ക് നിറാര്‍ കുന്നത്ത് ബഷീര്‍ (വാഷിങ്​ടണ്‍ ഡി.സി) നേതൃത്വം നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനം, മാര്‍ഗനിർദേശങ്ങള്‍, വിദ്യാഭ്യാസം, കുടുംബം, ക്ലബുകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ 'നന്മ'യുടെ പ്രാദേശിക-ദേശീയ കൂട്ടായ്മകള്‍ക്ക്​ രൂപം നൽകാൻ തീരുമാനിച്ചു.   

മുഹമ്മദ് ഷാജി, ഫൈസൽ പൊന്നമ്പത്ത് (ഷിക്കാഗോ), സമദ് പൊന്നേരി (ന്യൂ ജെഴ്സി), ഹമീദ് ഷിബിലി അഹമ്മദ് (കാന്‍സസ്), ശഹീന്‍ അബ്​ദുല്‍ ജബ്ബാര്‍ (ബോസ്​റ്റണ്‍) എന്നിവർ സമ്മേളനം നിയന്ത്രിച്ചു. ഡോ. മൊയ്‌ദീന്‍ മൂപ്പന്‍ (ഫ്ലോറിഡ) തുടങ്ങിയവർ ആശംസകൾ ​നേർന്നു. മുഹമ്മദ് കമാല്‍ ഖിറാഅത്തും ലുഖ്‌മാന്‍ പ്രാർഥനയും നിര്‍വഹിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 50ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

‘നന്മ’യുടെ ദേശീയ ഭാരവാഹികളായി യു.എ. നസീര്‍, ന്യൂയോര്‍ക്ക് (പ്രസി.), റഷീദ് മുഹമ്മദ്, ഡാളസ് (വൈസ് പ്രസി.), മെഹബൂബ് കിഴക്കേപ്പുര, ന്യൂ ജേഴ്സി (സെക്ര.), യാസ്മിന്‍ മര്‍ച്ചൻറ്​, ടൊറണ്ടോ (ജോ.സെക്ര.), നിയാസ് അഹമ്മദ്, മിനിയപോളിസ് (ട്രഷ.), അജീത് കാരേടത്ത്, ഡാളസ് (ജോ.ട്രഷ.) എന്നിവരെ തെരെഞ്ഞെടുത്തു. ഹാമിദലി കൊട്ടപ്പറമ്പന്‍ (ക​​െൻറക്കി), യാസ്മിന്‍ അമീന്‍ (ബോസ്​റ്റണ്‍), ഡോ. തസ്‍ലീം കാസിം (നോർത്ത് ഡകോട്ട), ഹര്‍ഷദ് രണ്ടു തെങ്ങുള്ളതില്‍ (ലോസ് ആഞ്ചലസ്‌), ശിഹാബ് സീനത്ത് (ടൊറണ്ടോ, കാനഡ) എന്നിവർ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്​. ദേശീയഭാരവാഹികൾക്ക്​ ഷാജഹാൻ ഷിക്കാഗോ, സജീബ്​ കോയ ടൊറണ്ടോ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

Tags:    
News Summary - american muslim convention-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.