ടൊറേൻറാ: കാനഡയിലെ സമ്പന്ന ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കനേഡിയൻ മരുന്ന് നിർമാണ കമ്പനിയായ അപോടെക്സിെൻറ സ്ഥാപകൻ ബാരി ഷേർമാൻ, ഭാര്യ ഹണി എന്നിവരെയാണ് വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. പുതപ്പുകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരണത്തിൽ ദുരൂഹതയുെണ്ടന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും കോൺസ്റ്റബ്ൾ ഡേവിഡ് ഹോപ്കിൻസൺ പറഞ്ഞു.
അടുത്തിടെ 54 കോടി യു.എസ് ഡോളറിന് ഷേർമാൻ വീട് വിൽക്കാനായി പരസ്യം നൽകിയിരുന്നു. 1974ലാണ് ഷേർമാൻ അപോടെക്സ് മരുന്ന് നിർമാണ കമ്പനി ആരംഭിക്കുന്നത്. വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ ജനറിക് മരുന്ന് നിർമാണ രംഗത്ത് അപോടെക്സ് തനതായ മുദ്ര പതിപ്പിച്ചു.
2012ൽ അപോടെക്സിെൻറ സി.ഇ.ഒ പദവി ഒഴിഞ്ഞശേഷം എക്സിക്യൂട്ടിവ് ചെയർമാനായി തുടരുകയായിരുന്നു. ഫോർബ്സ് മാസികയുടെ കണക്കുപ്രകാരം ബാരി ഷേർമാന് 320 കോടി ഡോളറിെൻറ വ്യക്തിഗത ആസ്തിയുണ്ട്. ബിസിനസിന് പുറമെ സാമൂഹികസേവന രംഗത്തും ദമ്പതികൾ സജീവമായിരുന്നു. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി ലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.