വാഷിങ്ടൺ: തീവ്ര വലതുപക്ഷക്കാരുടെ റാലിക്കിടെ ആക്രമണത്തിനിരയായ കറുത്തവർഗക്കാരനെതിരെ ഷാർലെറ്റ്വില്ലെ പൊലീസിെൻറ വക കേസ്. കഴിഞ്ഞ ആഗസ്റ്റ് 12നായിരുന്നു തീവ്ര വലതുപക്ഷക്കാർ ഡി ആേന്ദ്ര ഹാരിസ് എന്ന 20കാരനുനേർക്ക് ക്രൂരമർദനം അഴിച്ചുവിട്ടത്. എന്നാൽ, തന്നെ അന്യായമായി മുറിവേൽപിച്ചുവെന്ന് കാണിച്ച് ഹാരോൾഡ് റെ ക്രൂസ് എന്നയാൾ നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയായിരുന്നു. മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ ഹാരിസിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നിയമവിരുദ്ധമായ ക്ഷതമേൽപിക്കൽ എന്ന വകുപ്പിൽ അഞ്ചുവർഷം വരെ തടവും 2500 േഡാളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.
എന്നാൽ, തെൻറ കക്ഷി തെറ്റായിെട്ടാന്നും ചെയ്തിട്ടില്ലെന്നും ഇയാളെ വിചാരണ ചെയ്യാനുള്ള തക്കതായ കാരണം അധികൃതരുടെ മുന്നിലില്ലെ ന്നും ഹാരിസിെൻറ അഭിഭാഷകൻ ലീ മെറിറ്റ് ചൂണ്ടിക്കാട്ടി. ഹാരിസിനെ ആറു വെളുത്തവർഗക്കാർ ചേർന്ന് നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന വിഡിയോയും ഫോേട്ടായും ഒാൺെെലൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിെൻറ തലക്ക് പത്തോളം തുന്നലുകൾ ഇടേണ്ടിവന്നു.
ആക്രമിക്കെപ്പടുന്നതിന്മുമ്പ് ഷാർലെറ്റ്വില്ലെയിൽ അധ്യാപകസഹായിയായി ജോലി ചെയ്തുവരുകയായിരുന്നു ഇയാൾ. ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഒാടിച്ചുകയറ്റി 32 ഒാളം പേരുടെ കൊലക്കിടയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് തീവ്ര വലതുപക്ഷക്കാർ നടത്തിയ രാത്രിറാലിക്കിടെയായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.