വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീൽ ഉന്നത ഉദ്യോഗസ്ഥന് കോവിഡ്-19 സ്ഥിരീകര ിച്ചു. ബ്രസീൽ പ്രസിഡന്റിന്റെ കമ്യൂണിക്കേഷൻ സെക്രട്ടറി ഫാബിയോ വജ്ഗാർട്ടനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മാർ ലാഗോയിലെ ഡിന്നർ പാർട്ടിയിലാണ് ട്രംപിനൊപ്പം ഇദ്ദേഹം ഭക്ഷണം കഴിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ബ്രസിൽ പ്രസിഡന്റ് ബൊൽസനാരോ, ബ്രസിൽ പ്രതിരോധമന്ത്രി അസെവെഡോ, വിദേശകാര്യ മന്ത്രി ഏണസ്റ്റോ അറൗജോ, വ്യവസായ സുരക്ഷാ മന്ത്രി അഗസ്റ്റോ ഹെലോനോ തുടങ്ങിയവരും പ്രസ്തുത പാർട്ടയിൽ പങ്കെടുത്തിരുന്നു.
ട്രംപിനൊപ്പം നിൽക്കുന്ന ചിത്രം ഫാബിയോ വജ്ഗാർട്ടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.