സിയോൾ: ഏറ്റവും ദൈർഘ്യമേറിയ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ച് ഉത്തര കൊറിയ. പ്യോങ്യാങ്ങിന്റെ നൂതന ആയുധ പരീക്ഷണം ഭയം ഉയർത്തുന്നുവെന്ന് ദക്ഷിണ കൊറിയൻ- ജപ്പാൻ അധികൃതർ പ്രതികരിച്ചു.
കിം ജോങ് ഉൻ മിസൈലിന്‍റെ പരീക്ഷണ വിക്ഷേപണത്തിൽ പങ്കെടുത്ത് ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകിയതായി ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ അറിയിച്ചു. എതിരാളികളെ അറിയിക്കുക എന്ന ഉദ്ദേശ്യം പൂർണമായി നിറവേറ്റുന്ന ഉചിതമായ സൈനിക നടപടിയാണ് മിസൈൽ പരീക്ഷണമെന്നും കിമ്മിനെ ഉദ്ധരിച്ച് കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് വ്യാഴാഴ്ച രാവിലെ വിക്ഷേപിച്ച മിസൈൽ വെടിവച്ചു വീഴ്ത്തിയതായി ദക്ഷിണ കൊറിയയുടെ ജോയന്‍റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു. ഉത്തരകൊറിയയുടെ ദീർഘദൂര മിസൈലുകൾക്കായി പുതുതായി വികസിപ്പിച്ച ഖര-ഇന്ധന ബൂസ്റ്ററിന്റെ സാധ്യതയിലേക്കാണ് പ്രാഥമിക വിശകലനം വിരൽ ചൂണ്ടുന്നതെന്നും ജെ.സി.എസ് പറഞ്ഞു.
രാജ്യത്തിന്റെ വടക്കൻ ഹൊക്കൈദോ മേഖലയിൽനിന്ന് ജപ്പാനിലെ ഒകുഷിരി ദ്വീപിന് പടിഞ്ഞാറായി പതിച്ച മിസൈൽ ഉത്തര കൊറിയയുടെ മുൻകാല പരീക്ഷണങ്ങളിൽനിന്നും വ്യത്യസ്തമായി ഏറ്റവും കൂടുതൽ സമയം സഞ്ചരിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രി ജനറൽ നകതാനി പറഞ്ഞു. ഇതുവരെയുള്ള ഏതൊരു മിസൈലിലും ഏറ്റവും കൂടുതൽ സമയം പറത്തിയതാണിത്. പരമ്പരാഗത മിസൈലുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കരുതുവെന്നും നകതാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും അഭിപ്രായത്തിൽ വ്യാഴാഴ്ച മിസൈൽ 87 മിനിറ്റിന്റെ പറക്കൽ സമയം രേഖപ്പെടുത്തിയെന്നാണ്. 2023 ഡിസംബറിലെ അവസാന പരീക്ഷണ വിക്ഷേപണത്തേക്കാൾ ദൈർഘ്യമേറിയതാണ്. അത് 73 മിനിറ്റായിരുന്നു.
വടക്കൻ കൊറിയ ദീർഘദൂര മിസൈലുകൾ പരീക്ഷിക്കുന്നത് ലംബമായിട്ടാണ്. ഇത് ഒരു മിസൈലിനെ വളരെ ഉയർന്ന ഉയരത്തിലേക്ക് സഞ്ചരിക്കാൻ വിടുന്നു. വിക്ഷേപണ സ്ഥലത്തുനിന്ന് തിരശ്ചീനമായി കുറഞ്ഞ അകലത്തിൽ പതിക്കുകയും ചെയ്യുന്നു. ഒരു ദീർഘദൂര യുദ്ധഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ നന്നായി മനസ്സിലാക്കുന്നതനുള്ള വിവരങ്ങൾ ശേഖരിക്കാൻ ഇത്തരം വിക്ഷേപണങ്ങൾ പ്രാപ്തമാക്കുമെന്ന് പറയപ്പെടുന്നു.
ചൊവ്വാഴ്ച നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ പരീക്ഷണം. ഉത്തരകൊറിയ ആണവ ഉൽപാദന ശ്രമങ്ങളും റഷ്യയുമായുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിൽ യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ആശങ്കയേറി വരുന്നതിനിടയിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.