റിയോ െഡ ജനീറോ: ബ്രസീലിൽ തീവ്ര വലതുപക്ഷ നിലപാട് പുലർത്തുന്ന പ്രസിഡൻറ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുത്തേറ്റ് ഗുരുതര പരിക്ക്. റിയോ െഡ ജനീറോയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ ജ്യൂയിസ് ഡി ഫോറയിലാണ് ജയിർ ബൊൽസൊനാറോക്ക് (63) വയറ്റിൽ കുത്തേറ്റത്.കുത്തിയയാളെ അറസ്റ്റ് ചെയ്തു. അദീലിയോ ബിസ്പോ ഡി ഒലീവിറ(40) യാണ് അറസ്റ്റിലായത്.
ജ്യൂയിസ് ഡി ഫോറയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായതായി ബ്രസീലിയന്‍ ടെലിവിഷന്‍ ന്യൂസ് ചാനലായ ഗ്ലോബോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ അദ്ദേഹത്തിെൻറ കരളിന് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാഴ്ച ആശുപത്രിയിൽ കഴിയേണ്ടിവരും. അടുത്തമാസം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തില്‍ ബൊൽസൊനാറോക്കായിരുന്നു മുന്നേറ്റം.
22 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപ്പീനിയന് ആൻഡ് സ്റ്റാറ്റിറ്റിക്സ് പ്രസിദ്ധീകരിച്ച പോളില്‍ പറയുന്നു. ജനകീയനായ മുൻ പ്രസിഡൻറ് ലുല ഡ സിക്കെ് അഴിമതിക്കേസിൽ ജയിലിലായതോടെ തെരെഞ്ഞടുപ്പിൽ മത്സരിക്കാൻ വിലക്കുവന്നതോടെയാണ് ബൊൽസൊനാറോ മുന്നിലെത്തിയത്.
തീവ്രവലതുപക്ഷ ചിന്താഗതിക്കാരനായ അദ്ദേഹത്തിെൻറ പല നിലപാടുകളും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്ത്രീ ഗര്ഭിണിയാവുമെന്നതിനാല് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരേ ശമ്പളം നല്‍കാനാവില്ലെന്ന 2015ലെ പരാമര്‍ശം വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.