ന്യൂയോർക്: വിക്കിലീക്സിന് വിവരങ്ങൾ ചോർത്തിനൽകിയ യു.എസ് മുൻ സേനാംഗം ചെൽസി മാനിങ് യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്നു. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായി മേരിലാൻഡിൽനിന്നാണ് അവർ ജനവിധി തേടുന്നത്.
യു.എസ് ഭരണകൂടത്തെ സംബന്ധിക്കുന്ന 7,00,000 രേഖകൾ മാധ്യമങ്ങൾക്ക് നൽകിയ കേസിൽ 2013ൽ ചെൽസി മാനിങ്ങിെന കോടതി 35 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. മുൻ പ്രസിഡൻറ് ബറാക് ഒബാമ തടങ്കൽ കാലാവധി കുറച്ചുനൽകിയതിനെ തുടർന്ന് ജയിൽമോചിതയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.