ന്യൂയോർക്: യു.എസിെൻറ തന്ത്രപ്രധാനവിവരങ്ങൾ വിക്കിലീക്സിനു ചോർത്തിക്കൊടുത്ത കേസിൽ ജയിൽശിക്ഷ അനുഭവിച്ച ചെൽസി മാനിങ്ങിന് വിസിറ്റിങ് പ്രഫസർ പദവി നൽകാനുള്ള തീരുമാനത്തിൽനിന്ന് ഹാർവഡ് യൂനിവേഴ്സിറ്റി പിന്മാറി. ചെൽസിയെ വിസിറ്റിങ് പ്രഫസറാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സി.െഎ.എ മേധാവി മൈക് പോംപിയോ യൂനിവേഴ്സിറ്റിയിലെ പരിപാടി ബഹിഷ്കരിച്ചതിനെ തുടർന്നാണിത്.
ഹാർവഡിലെ േജാൺ ഒാഫ് കെന്നഡി സ്കൂൾ ഗവൺമെൻറിലെ പരിപാടിയിൽ പ്രസംഗിക്കാനാണ് പോംപിയോയെ ക്ഷണിച്ചിരുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഒരാളെ യൂനിവേഴ്സിറ്റി മഹത്വവത്കരിക്കുകയാണെന്ന് പോംപിയോ കുറ്റപ്പെടുത്തി. പിന്നീട് ഇക്കാര്യത്തിൽ തെറ്റുപറ്റിയെന്നറിയിച്ച് ഹാർവഡ് അധികൃതർ രംഗത്തെത്തി. പദവി നിരസിച്ചത് ബഹുമതിയാണെന്നു സൂചിപ്പിച്ച് ചെൽസി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.