വാഷിങ്ടൺ: ബുധനാഴ്ചയോടെ അമേരിക്കയിൽ കോവിഡ് മരണം ലക്ഷം കവിഞ്ഞു. ഇതോടെ, കോവിഡ് ബാധിച്ച് ലോകത്ത് ഏറ്റവുമധികം മരണമുണ്ടായ രാജ്യം അമേരിക്കയായി. യു.എസിലെ മരണനിരക്കിൽ മൂന്നിലൊന്നും പ്രമുഖ നഗരങ്ങളായ ന്യൂയോർക്, ന്യൂജഴ്സി, കണക്ടികട്ട് എന്നിവിടങ്ങളിലാണ്.
കഴിഞ്ഞ മൂന്നുമാസംകൊണ്ട് അമേരിക്കൻ സമ്പദ്വ്യവസ്ഥക്കും വൻ തിരിച്ചടിയുണ്ടായി. 35 ലക്ഷത്തോളംപേർക്ക് തൊഴിൽ നഷ്ടമായി. അതേസമയം, നിലവിൽ മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞുവരുകയാണ്. ഇത് കണക്കിലെടുത്ത് 50ഓളം നഗരങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. 1.69 ദശലക്ഷംപേരാണ് അമേരിക്കയിലെ രോഗബാധിതർ. ലോകത്തെ കോവിഡ് ബാധിതരിൽ 30 ശതമാനം വരും ഇത്. ജനുവരി 21ന് വാഷിങ്ടണിലാണ് ആദ്യ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.