സോൾ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി നടത്തിയ സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. കൊറിയൻ ഉപദ്വീപിൽ നയതന്ത്ര ചർച്ചക്കെത്തിയതായിരുന്നു പോംപിയോ. ഞായറാഴ്ച രാവിലെ രണ്ടുമണിക്കൂറോളം പോംപിയോ കിമ്മുമായി ചർച്ച നടത്തി. കൊറിയൻ ഉപദ്വീപിലെ ആണവനിരായുധീകരണവും രണ്ടാം യു.എസ്-ഉത്തര കൊറിയ ഉച്ചകോടിയുമായിരുന്നു പ്രധാന അജണ്ട.
‘‘മുൻ സന്ദർശനത്തേക്കാൾ മികച്ചതായിരുന്നു ഇക്കുറി. സിംഗപ്പൂർ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയ കാര്യങ്ങൾക്കു തന്നെയാണ് മുൻതൂക്കം. അതുമായി മുന്നോട്ടുപോകും’’ -ആതിഥ്യത്തിന് നന്ദിയറിച്ച് പോംപിയോ പറഞ്ഞു.
കൂടിക്കാഴ്ച മനോഹരമായിരുന്നുവെന്ന് കിം പ്രശംസിച്ചതായി പോംപിയോയുടെ വക്താവ് അറിയിച്ചു. ഉത്തര കൊറിയ ആണവപരീക്ഷണങ്ങൾ തുടരുന്നില്ല എന്ന് ഉറപ്പുവരുത്താനുംകൂടിയായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.