വാഷിങ്ടൺ: ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ യു.എസ് അംഗീകരിച്ചതോടെ സംഘർഷകലുഷിതമായ പശ്ചിമേഷ്യൻ മേഖലകളിൽ സമാധാന ആഹ്വാനവുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാർ സംയമനം പാലിക്കണമെന്നു വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ മറികടന്നു സഹിഷ്ണുതയുടെ ശബ്ദം വിജയം നേടുമെന്നാണു കരുതുന്നത്.
ഇസ്രായേലും ഫലസ്തീനും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെക്കുന്നതിനായി യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രിൻസിപ്പൽ െഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി.
ജറൂസലമിനെ തലസ്ഥാനമാക്കുന്നതു ശരിയായ തീരുമാനമാണെന്നും ഷാ പറഞ്ഞു. ട്രംപിെൻറ പ്രഖ്യാപനം പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കുമോ എന്ന ചോദ്യത്തിന് മധ്യപൂർവേഷ്യയിൽ സമാധാനത്തിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്നെങ്കിൽ അക്കാര്യത്തിൽ സത്യസന്ധത പാലിക്കേണ്ടതുണ്ടെന്ന് ഷാ വ്യക്തമാക്കി. ജറൂസലം ആണ് തലസ്ഥാനമെന്ന ‘സത്യം’ അംഗീകരിക്കുന്നത് അതിെൻറ ആദ്യപടിയാണെന്നും ഷാ കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് ട്രംപ് ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.