വാഷിങ്ടൺ: റഷ്യൻ അംബാസഡറുമായുള്ള മുൻ സുരക്ഷ ഉപദേഷ്ടാവ് മൈക്കിൾ ഫ്ലിന്നിെൻറ കൂടികാഴ്ച നിയമപരമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലുടെയാണ് ഫിന്നിെൻറ കൂടികാഴ്ചയെ സംബന്ധിച്ച് ട്രംപ് അഭിപ്രായം പ്രകടനം നടത്തിയത്.
മൈക്കിൾ ഫിന്നിെൻറ റഷ്യൻ അംബാസിഡറുമായുള്ള കൂടികാഴ്ച നിയമപരമാണ്. അതിൽ മറച്ച് വെക്കാൻ ഒന്നുമില്ലെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
നേരത്തെ റഷ്യൻ അംബാസിഡറുമായി നടത്തിയ കൂടികാഴ്ചയെ കുറിച്ച് എഫ്.ബി.െഎയോട് താൻ കള്ളം പറയുകയായിരുന്നെന്ന് ഫ്ലിൻ കുറ്റസമ്മതം നടത്തിയിരുന്നു. തെറ്റായ വിവരങ്ങൾ നൽകിയതിന് യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച് അന്വേഷിക്കുന്ന റോബർട്ട് മുള്ളർ ഫ്ലിന്നിനെതിരെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.