വാഷിംഗ്ടൺ: സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ‘ഫാക്ട് ചെക് ‘വിവാദത്തിന് പിന്നാലെ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ചുള്ള നീക്കത്തിെൻറ ഭാഗമാണിത്. ടെക് ഭീമൻമാരായ ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗ്ൾ എന്നീ കമ്പനികളെയും ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളിൽ അവർക്ക് സമ്പൂർണ്ണ നിയന്ത്രണം നൽകുന്ന ഇൻറർനെറ്റ് നിയമത്തെയുമാണ് ട്രംപ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
റെഗുലേറ്റര്‍മാര്‍ക്ക് സമൂഹ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. ട്രംപിെൻറ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റര്‍ രേഖപ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവ് ഇറക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയത് അതിനു പിന്നാലെയാണ്.
ഈ വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രണ്ട് ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ ഫാക്ട് ചെക്ക് ലേബലിട്ടത്. തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ പരിഷ്‍കാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം ലക്ഷ്യമിട്ടാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. തപാൽ ബാലറ്റുകളെ വഞ്ചന എന്ന് അഭിസംബോധന ചെയ്ത ട്രംപ് ഇത്തരം ബാലറ്റുകള്‍ കവര്‍ച്ച ചെയ്യപ്പെടുമെന്നും വഞ്ചിക്കപ്പെടുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിനുതാഴെ 'മെയില്‍ ഇൻ ബാലറ്റിന്‍റെ വസ്‍തുതകള്‍ അറിയുക' എന്ന സന്ദേശം ചേർത്തുകൊണ്ട് ട്വിറ്റര്‍, വസ്‍തുതകള്‍ ഉള്‍ക്കൊള്ളിച്ച് സി.എൻ.എൻ, വാഷിങ്‍ടണ്‍ പോസ്റ്റ് തുടങ്ങിയവ പ്രസിദ്ധികരിച്ച വാര്‍ത്തകളും നൽകി.
തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ല്‍ ഇങ്ങനെ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നുമാണ് ഇതേത്തുടര്‍ന്ന് ട്രംപ് പ്രതികരിച്ചത്. അതിെൻറ പുതിയ പതിപ്പുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. അതേ സമയം ട്രംപിെൻറ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചിരുന്നു. പ്രസിഡൻറിെൻറ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഉറച്ചുനില്‍ക്കുന്നു. എന്തായാലും ട്രംപ് ട്വിറ്ററിനെതിരെ നീങ്ങിയതോടെ ട്വിറ്ററിെൻറ ഓഹരി വില 2.6 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക് ഓഹരികളുടെയും മൂല്യം കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.