ഹവാന: 50 വര്‍ഷത്തിനുശേഷം ഇതാദ്യമായി യു.എസ് യാത്രവിമാനം ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലിറങ്ങി. മിയാമിയില്‍നിന്നുള്ള യാത്രക്കാരെയും വഹിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് ഹവാനയില്‍, ഫിദല്‍ കാസ്ട്രോയുടെ നിര്യാണത്തില്‍ ദുഖാചരണം നടക്കുന്നതിനിടെ ഇറങ്ങിയത്.
എന്നാല്‍, വിമാനം നിലത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യൂബയുമായുള്ള ബന്ധത്തില്‍ പുനരാലോചന നടത്തുമെന്ന നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ പ്രസ്താവന വിമാനക്കമ്പനികളുടെ പ്രതീക്ഷക്ക് മങ്ങലേല്‍പിക്കുന്നതായി. അമേരിക്കന്‍ എയര്‍ലൈന്‍സിന് പിന്നാലെ, ന്യൂയോര്‍ക്കില്‍നിന്നുള്ള ജെറ്റ്ബ്ളൂ വിമാനവും ഹവാനയിലത്തെി.
കഴിഞ്ഞ വര്‍ഷം യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ നടത്തിയ ചരിത്രസന്ദര്‍ശനത്തിനുശേഷം ക്യൂബയിലെ മറ്റു നഗരങ്ങളിലേക്കുള്ള സര്‍വിസുകള്‍ നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഹവാനയിലേക്ക് സര്‍വിസ് നടത്തിയിരുന്നില്ല. ക്യൂബയിലേക്ക് വിനോദസഞ്ചാരത്തിന് യു.എസില്‍ വിലക്ക് തുടരുന്നുണ്ട്.
വിദ്യാഭ്യാസം, കായികം, മതപരം തുടങ്ങി 12 വിഭാഗത്തിലെ ആവശ്യങ്ങള്‍ക്ക് മാത്രമേ ക്യൂബ സന്ദര്‍ശിക്കാന്‍ യു.എസ് അനുമതി നല്‍കുന്നുള്ളൂ. 2017 ല്‍ ട്രംപ് അധികാരമേറ്റെടുക്കുന്നതോടെ, നിയന്ത്രണംശക്തിപ്പെടുമെന്ന ആശങ്കയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.