പ​ശ്ചി​മേ​ഷ്യ​ൻ ബാ​ങ്കിങ്​ നെറ്റ്​വർകിൽ യു.​എ​സ്​ സു​ര​ക്ഷ ഏ​ജ​ൻ​സിയുടെ നുഴഞ്ഞുകയറ്റം

വാഷിങ്ടൺ: സ്വിഫ്റ്റ് ബാങ്കിങ് ശൃംഖലയിൽ യു.എസ് നാഷനൽ സെക്യൂരിറ്റി ഏജൻസി (എൻ.എസ്.എ) നുഴഞ്ഞു കയറിയതായി ഹാക്കർമാർ പുറത്തുവിട്ട രേഖകളിൽ സൂചന. വെള്ളിയാഴ്ചയാണ് ‘ഷാഡോ ബ്രോക്കേഴ്സ്’ എന്ന ഹാക്കർ രേഖകൾ പ്രസിദ്ധീകരിച്ചത്. സ്വിഫ്റ്റ് ബാങ്കിങ് ശൃംഖലയിൽ നുഴഞ്ഞുകയറിയ എൻ.എസ്.എ പശ്ചിമേഷ്യയിലെ ബാങ്കുകളുടെ പ്രവർത്തനം നിരീക്ഷിച്ചതായാണ് വിവരം.

കുവൈത്ത്, ദുൈബ, ബഹ്റൈൻ, ജോർഡൻ, യമൻ, ഖത്തർ എന്നിവിടങ്ങളിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് പരിശോധിച്ചത്. വിവരലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ൈമക്രോസോഫ്റ്റ് വിൻഡോസി​െൻറ ഉൽപന്നങ്ങളുടെ നിരവധി പ്രവർത്തനങ്ങൾ  കണ്ടെത്തുകയും അവ ദുരുപയോഗിക്കുകയും ചെയ്തതിനെക്കുറിച്ച് രേഖകളിൽ വിവരമുള്ളതായി കമ്പ്യൂട്ടർ സുരക്ഷ വിദഗ്ധർ പറഞ്ഞു. രേഖകൾ പ്രകാരം വിൻഡോസ് ഒാപറേറ്റിങ് സിസ്റ്റത്തി​െൻറ പഴയ പതിപ്പാണ് എൻ.എസ്.എ ലക്ഷ്യംവെച്ചതെന്നും അവർ വ്യക്തമാക്കി.

ദിനേന കോടിക്കണക്കിന് ഡോളർ കൈമാറ്റം ചെയ്യാൻ ബാങ്കുകൾ സ്വിഫ്റ്റ് സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ, തങ്ങളുടെ സ്വന്തം ശൃംഖലയെ എൻ.എസ്.എയുടെ പ്രവർത്തനം ബാധിച്ചിട്ടില്ലെന്നും സേവന ബ്യൂറോകളിലാണ് നുഴഞ്ഞുകയറിയതെന്നും സ്വിഫ്റ്റ് പറഞ്ഞു. ശൃംഖലയിൽ ഏജൻസി നുഴഞ്ഞുകയറിയതായി തെളിവില്ലെന്നും അവർ പറഞ്ഞു.
 

Tags:    
News Summary - Hackers release files indicating NSA monitored global bank transfers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.