യുനൈറ്റഡ് േനഷൻസ്: െഎക്യരാഷ്ട്രസഭ സമിതിയിൽ പാകിസ്താൻ കശ്മീരിലെ മനുഷ്യാവകാശ ലംഘനം സംബന്ധിച്ച പ്രശ്നങ്ങളുന്നയിച്ചു. പാക് പ്രതിനിധി മസ്ഉൗദ് അൻവർ ബുധനാഴ്ച സമിതിയെ അഭിസംബോധന ചെയ്യവെയാണ് കശ്മീർ വിഷയം അവതരിപ്പിച്ചത്. കശ്മീർ ജനതക്കെതിരായി മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നതായി അദ്ദേഹം ആരോപിച്ചു.
എന്നാൽ, സമിതിയുടെ അജണ്ടക്കു പുറത്തുള്ള പ്രശ്നങ്ങളുന്നയിക്കാനുള്ള ശ്രമങ്ങൾ കാണുന്നുവെന്നും ഇൗ പ്രസ്താവന അപ്രസക്തമായ കാര്യമായതിനാൽ തങ്ങൾ അത് പൂർണമായും തള്ളുകയാണെന്നും പറഞ്ഞ് ഇന്ത്യ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. യു.എന്നിലെ ഇന്ത്യൻ ദൗത്യ മന്ത്രി എസ്. ശ്രീനിവാസ് ആണ് സമിതിയിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യ എല്ലാതരം ഭീകരവാദത്തേയും എതിർക്കുന്നുവെന്നും ഭീകരവാദ ഭീഷണിയെ നേരിടാൻ രാഷ്ട്രങ്ങൾക്കിടയിലെ ഫലപ്രദമായ സഹകരണത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.