വാഷിങ്ടൺ: ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനം ലോകജനതയെ െഞട്ടിച്ചിരിക്കയാണ്. കേവലം മുസ്ലിം രാഷ്ട്രങ്ങളുടെ പ്രശ്നമായി വിലയിരുത്തപ്പെട്ടിരുന്ന വിഷയത്തിൽ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തുവരുന്നു. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള ട്രംപിെൻറ തീരുമാനത്തിൽ ഫലസ്തീനിലുടനീളം പ്രതിഷേധപ്രകടനങ്ങൾ നടന്നു. വെസ്റ്റ്ബാങ്കിൽ പ്രവേശിക്കരുതെന്ന് ഇസ്രായേൽ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ എംബസികൾക്കും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഒരു രാജ്യത്തിനും ജറൂസലമിൽ എംബസികളില്ല. ബെത്ലഹേം നഗരത്തിൽ ഫലസ്തീനികൾ ട്രംപിെൻറ കോലം കത്തിച്ചു.
അതിനിടെ, ജറൂസലമിൽ തൽസ്ഥിതി തുടരണമെന്നും മസ്ജിദുൽ അഖ്സയുടെ പാവനത്വം നിലനിലർത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. മുസ്ലിംകൾക്കും ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ പാവനമായ ഭൂമിയാണ് ജറൂസലമെന്നും അത് തകർക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ട്രംപിെൻറ നീക്കം പ്രകോപനപരമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് കുറ്റപ്പെടുത്തി. വൻ ദുരന്തമാണിതെന്ന് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ പ്രതികരിച്ചു. ഇൗജിപ്ത് പ്രസിഡൻറ് ഫതഹ് അൽസീസിയും ട്രംപിനെതിരെ രംഗത്തുവന്നു. പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താനുള്ള പരിഹാരമാർഗങ്ങളാണ് ആവശ്യെമന്ന് സീസി ചൂണ്ടിക്കാട്ടി.
തീരുമാനത്തിലൂടെ വ്യക്തമാകുന്നത് ട്രംപിെൻറ അജ്ഞതയും പരാജയവുമാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇൗ വിമർശിച്ചു. ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ മുന്നറിയിപ്പു നൽകി. യു.എസിേൻറത് തീക്കളിയാണെന്നും വൻ ദുരന്തമാകും സംഭവിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീൻ പ്രശ്നം ആളിക്കത്തിക്കുന്ന തീരുമാനമാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി സിഗ്മർ ഗബ്രിയേൽ ചൂണ്ടിക്കാട്ടി. അത് സംഭവിക്കരുതെന്നാണ് എല്ലാവരും ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചിട്ടില്ല. അതേസമയം, ഇസ്രായേൽ വിദേശകാര്യ മന്ത്രി നഫ്താലി ബെന്നറ്റ് സുപ്രധാന ചുവടുവെപ്പാണെന്ന് വിലയിരുത്തി. ജറൂസലം വിഷയം ചർച്ച ചെയ്യാൻ ഉർദുഗാൻ ഡിസംബർ 13ന് അങ്കാറയിൽ മുസ്ലിം രാജ്യങ്ങളുടെ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. സമ്മേളനത്തിൽ പെങ്കടുക്കുന്ന കാര്യത്തെ കുറിച്ച് മുസ്ലിം രാഷ്ട്രനേതാക്കൾ പ്രതികരിച്ചിട്ടില്ല. ട്രംപിെൻറ കടന്നുകയറ്റം വെച്ചു
പൊറുപ്പിക്കില്ലെന്ന് ഇറാൻ താക്കീതു നൽകി. സ്ഥിതിഗതികളെ കുറിച്ച് ഉർദുഗാനുമായി ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ടെലിഫോൺ ചർച്ച നടത്തിയിട്ടുണ്ട്. അത്യന്തം അപകടകരവും നീതിക്കു നിരക്കാത്തതുമായ തീരുമാനമാണിതെന്നാണ് റൂഹാനി പ്രതികരിച്ചത്.
പശ്ചിമേഷ്യൻ സമാധാനശ്രമങ്ങൾക്ക് തുരങ്കംവെക്കുന്ന തീരുമാനം
ജറൂസലം: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിലെ സുപ്രധാന വിഷയമാണ് ജറൂസലം. കിഴക്കൻ ജറൂസലം തലസ്ഥാനമായി രാഷ്ട്രം വേണമെന്നത് ഫലസ്തീെൻറ കാലങ്ങളായുള്ള ആവശ്യമാണ്. 1948ൽ ഇസ്രായേൽ രാഷ്ട്രത്തെ അംഗീകരിച്ചതുമുതൽ പ്രത്യക്ഷത്തിൽ അന്താരാഷ്ട്ര നിയമങ്ങളിൽനിന്ന് വ്യതിചലിക്കാതെ, പരോക്ഷമായി ഇസ്രായേലിനെ പിന്തുണക്കുന്ന സമീപനമാണ് യു.എസ് പിന്തുടർന്നുപോന്നത്. യു.എൻ വേദികളിൽ ഇസ്രായേലിനെതിരായ ഫലസ്തീൻ പ്രമേയങ്ങൾ വീറ്റോചെയ്ത് തോൽപിച്ചത് അതിെൻറ ഭാഗമായാണ്.
അതേസമയം, മറ്റു രാജ്യങ്ങളെപോലെ കിഴക്കൻ ജറൂസലം ഇസ്രായേൽ കൈയേറിയതാണെന്ന് തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസ് 1995ലാണ് പാസാക്കിയത്. ‘ജറൂസലം എംബസി ആക്ട്’ എന്നപേരിലാണ് ഇതറിയപ്പെടുന്നത്. ദേശീയ താല്‍പര്യം പരിഗണിച്ച് ആ തീരുമാനം നീട്ടിവെക്കാന്‍ പ്രസിഡൻറിനുള്ള അധികാരം ബില്‍ ക്ലിൻറന്‍ പ്രയോഗിച്ചതിനാല്‍ അന്നത് പ്രാബല്യത്തിലായില്ല. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റി ഇസ്രായേലിനോടുള്ള കൂറ് ശക്തിപ്പെടുത്തണമെന്ന നിലപാടാണ് കുെറക്കാലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ബിൽ ക്ലിൻറനുശേഷം അധികാരത്തിലേറിയ റിപ്പബ്ലിക്കന്‍ പ്രസിഡൻറ് ജോര്‍ജ് ഡബ്ലിയു. ബുഷും തുടര്‍ന്ന് പ്രസിഡൻറായ ബറാക് ഒബാമയും അതിനു കൂട്ടുനിന്നില്ല.
ട്രംപ് അധികാരത്തിലേറി ആറുമാസത്തിനുശേഷമാണ് കാര്യങ്ങൾ മാറിയത്. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനായി കരുക്കൾ നീക്കിയത് ട്രംപിെൻറ മരുമകൻ ജാരെദ് കുഷ്നറും വൈസ് പ്രസിഡൻറ് മൈക് പെൻസും ചേർന്നാണെന്നാണ് റിപ്പോർട്ടുകൾ. യു.എസ് തെരഞ്ഞെടുപ്പുകാലത്തെ ട്രംപിെൻറ പ്രധാനവാഗ്ദാനങ്ങളിലൊന്നായിരുന്നു യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റുമെന്നത്. ഒപ്പം ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അത് നിറവേറ്റാനുള്ള ശ്രമമാണിതെന്നാണ് ട്രംപ് അനുകൂലികളുടെ വാദം. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കാനൊരുങ്ങുന്ന ആദ്യ രാജ്യമാണ് യു.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.