ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ പ്രതിപക്ഷ നേതാവ് കീകോ ഫുജിമോറി ജയിൽമോചിതയായി. ബ്രസീലിലെ നിർമാണകമ്പനിയിൽനിന്ന് അനധികൃത പണം കൈപ്പറ്റിയെന്ന കേസിൽ ഒരു വർഷത്തിലേറെയായി ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു.
വലതുപക്ഷ പാർട്ടിയായ പോപുലർ ഫോഴ്സിെൻറ നേതാവാണിവർ. പെറുവിലെ ഭരണഘടന കോടതിയാണ് മോചനത്തിന് ഉത്തരവിട്ടത്. ജീവിതത്തിലെ വേദനനിറഞ്ഞ കാലഘട്ടമാണ് കഴിഞ്ഞുപോയതെന്ന് കീകോ മാധ്യമങ്ങളോട് പറഞ്ഞു. മുൻ പ്രസിഡൻറ് അൽബർട്ടോ ഫുജിമോറിയുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.