സോൾ: പരസ്പരം പോർമുഖത്തുള്ള ഉത്തര കൊറിയക്കും അമേരിക്കക്കുമിടയിൽ സൗഹൃദത്തി െൻറ പുതുവഴികൾ തേടി ഇരു രാജ്യങ്ങളുടെയും തലവന്മാർ വീണ്ടും സംഭാഷണത്തിന്. യു.എസ് പ് രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിലെ ഉച്ചകോട ി വൈകാതെ നടന്നേക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർ തമ്മിലെ പ്രാഥമിക ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ ഹാനോയിൽ നടന്നു.
വിയറ്റ്നാമിലായിരിക്കും രണ്ടാംഘട്ട ചർച്ചയെന്ന് ദക്ഷിണ കൊറിയൻ പത്രം മുൻഹ്വ ഇൽബോ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളുമായും നയതന്ത്ര ബന്ധം നിലനിർത്തുന്ന രാജ്യമാണ് വിയറ്റ്നാം. രാജ്യത്ത് ഉത്തര കൊറിയക്ക് നയതന്ത്ര കാര്യാലയവും പ്രവർത്തിക്കുന്നുണ്ട്. ഇതേ കുറിച്ച് സോളിലെ യു.എസ് എംബസി പ്രതികരിച്ചിട്ടില്ല.
യു.എസും ഉത്തരകൊറിയയും തമ്മിലെ രണ്ടാം ഉച്ചകോടിക്ക് സ്ഥലം നിർണയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡൻറ് ട്രംപ് പറഞ്ഞിരുന്നു. ട്രംപുമായി സംഭാഷണത്തിന് താൽപര്യമുണ്ടെന്ന് പുതുവത്സര സന്ദേശത്തിൽ കിം ഉന്നും വ്യക്തമാക്കിയിരുന്നു. അതേസമയം, ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയക്കെതിരെ നിലവിലുള്ള ഉപരോധം അവസാനിപ്പിക്കാൻ യു.എസ് തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.