സാൻഫ്രാൻസിസ്കോ: ഫേസ്ബുക്ക് സി.ഇ.ഒ മാർക് സുക്കർബർഗിെൻറ സഹോദരി റാൻഡി സുക്കർബർഗ് വിമാനയാത്രക്കിടെ ലൈംഗികാക്രമണം നേരിട്ടതായി പരാതി. ലോസ് ആഞ്ജലസിൽനിന്ന് മെക്സികോയിലെ മസാൾട്ടനിലേക്ക് പോകുന്ന അലാസ്ക എയർ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൽ റാൻഡിയുടെ സമീപത്തിരുന്ന യുവാവ് അശ്ലീല ചേഷ്ടകൾ കാണിക്കുകയും സംസാരിക്കുകയുമായിരുന്നു. മറ്റു യാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കി. വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടിട്ടും അവർ ഇടപെടാൻ തയാറായില്ല.
മദ്യപിച്ച് അശ്ലീലം സംസാരിച്ചുകൊണ്ടിരുന്ന അയാൾക്ക് വിമാനജീവനക്കാർ വീണ്ടും മദ്യം നൽകിക്കൊണ്ടിരുന്നതായും അവർ പറഞ്ഞു. വിമാനയാത്രക്കാരിൽ ഒരാൾ തുടർച്ചയായി അശ്ലീലച്ചുവയോടെ സംസാരിച്ചതായി റാൻഡി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഫേസ്ബുക്കിെൻറ മാർക്കറ്റിങ് ഡെവലപ്മെൻറ് ഡയറക്ടറാണ് റാൻഡി.
അതേസമയം, അശ്ലീല സംസാരം നടത്തിയ യുവാവിന് താൽക്കാലിക യാത്രവിലക്ക് ഏർെപ്പടുത്തുമെന്ന് അലാസ്ക എയർൈലൻസ് അറിയിച്ചു. വിമാനയാത്രക്കാരോട് മോശമായി സംസാരിച്ച യുവാവിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ൈഫ്ലറ്റ് അറ്റൻഡൻറ്സ് അസോസിയേഷെൻറ അന്താരാഷ്ട്ര പ്രസിഡൻറ് സാറാ നെൽസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.