ന്യൂഡൽഹി: പുകയില രഹിത ഭാവി ലക്ഷ്യമാക്കി പ്രശസ്ത സിഗരറ്റ് ബ്രാൻഡായ മാൾബറോ വിൽപന നിർത്തുന്നു. പുതുവർഷ തീരുമാനമായാണ് ഫിലിപ് മോറിസ് കമ്പനി ഇക്കാര്യം അറിയിച്ചത്. ലണ്ടനിൽ മാത്രമായി ഏകദേശം 75 ലക്ഷം ഉപഭോക്താക്കളാണ് മാൾബറോ സിഗരറ്റിനുള്ളത്. സിഗരറ്റ് വിൽപന നിർത്താനുള്ള തീരുമാനം അത്ര എളുപ്പമല്ലെന്നും തങ്ങളുടെ കമ്പനിയുടെ വീക്ഷണം യാഥാർഥ്യത്തിൽ െകാണ്ടുവരാനുള്ള ചുവടുവെപ്പാണെന്നും കമ്പനിതന്നെ പറയുന്നു. പുകയിലരഹിത ഭാവിനിർമാണം എന്ന പേരിൽ ഫിലിപ് മോറിസ് കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ മാനിഫെസ്റ്റോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
പുതിയ ഇ-സിഗരറ്റുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. 37 ലക്ഷം ഉപഭോക്താക്കൾ ഇ-സിഗരറ്റിെൻറ ഉപയോഗത്തിലേക്ക് ചുവടുമാറുമെന്നാണ് കമ്പനി കരുതുന്നത്. ഇ-സിഗരറ്റിെൻറ ഉപയോഗം പൊതുവെ ആരോഗ്യപ്രശ്നങ്ങൾ കുറക്കുമെന്നാണ് കമ്പനിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.