വാഷിങ്ടൺ: ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച അമേരിക്കൻ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഡോണൾഡ് ട്രംപിെൻറ വീടിന് മുന്നിലെ പാർക്കിൽ വെള്ളിയാഴ്ച നമസ്കാരം നടത്തിയാണ് അമേരിക്കയിലെ മുസ്ലിംകൾ ട്രംപിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. ഫലസ്തീൻ പതാകകളും ബാനറുകളുമായാണ് ഇവർ പ്രതിഷേധത്തിന് എത്തിയത്. ട്രംപിെൻറ നടപടി പ്രശ്നങ്ങൾ പരിഹരിക്കുകയല്ല കൂടുതൽ രൂക്ഷമാക്കുകയാണ് ചെയ്യുന്നതെന്ന് പ്രക്ഷോഭകാരികൾ ആരോപിച്ചു.
ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ആഗോളതലത്തിൽ ഉയരുന്നത്. പല ലോക രാജ്യങ്ങളും മാർപാപ്പ ഉൾപ്പടെയുള്ള ആത്മീയ നേതാക്കളും ട്രംപിെൻറ നടപടിയെ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.