ന്യൂയോർക്: ചൊവ്വാഴ്ച ന്യൂയോർക് നഗരത്തിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലെ പ്രതി സൈഫുല്ല സായ്പോവിനെതിരെ കുറ്റം ചുമത്തി. ഭീകരതയുമായി ബന്ധെപ്പട്ട വകുപ്പുകളാണ് അമേരിക്കൻ പ്രോസിക്യൂട്ടർമാർ ഇയാൾക്കെതിരെ ചുമത്തിയത്. സായ്പോവ് ഭീകരസംഘടനയായ െഎ.എസിെൻറ വിഡിയോകളിൽ ആകൃഷ്ടനായിരുന്നെന്ന് യു.എസ് അധികൃതർ അറിയിച്ചു. ഉസ്ബക് വംശജനാണ് 29കാരനായ സായ്പോവ്. കഴിഞ്ഞ ഏഴുവർഷമായി ഇയാൾ യു.എസിൽ താമസിക്കുന്നു. ചൊവ്വാഴ്ച മാൻഹാട്ടനിൽ വേൾഡ് ട്രേഡ് സെൻററിന് സമീപമുണ്ടായ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിേക്കൽക്കുകയും ചെയ്തിരുന്നു. സൈക്കിൾ യാത്രക്കാരുെടയും കാൽനടക്കാരുടെയും തിരക്കേറിയ തെരുവിലേക്ക് സായ്പോവ് ട്രക്ക് ഒാടിച്ചുകയറ്റുകയും വെടിവെക്കുകയുമായിരുന്നു.
െഎ.എസ് നേതാവ് അബൂബക്കർ അൽ ബഗ്ദാദിയുടെ പ്രസംഗം സായ്പോവിനെ സ്വാധീനിച്ചിരുന്നെന്നും ഒരുവർഷം മുമ്പാണ് സായ്പോവ് ആക്രമണം ആസൂത്രണം ചെയ്യാൻ തുടങ്ങിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇറാഖിൽ മുസ്ലിംകൾ കൊല്ലപ്പെടുന്നതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതത്രെ. പൊലീസിെൻറ വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിലിരിക്കെ സായ്പോവ് തെൻറ മുറിയിൽ െഎ.എസ് പതാക സ്ഥാപിക്കാൻ പറഞ്ഞതായും ഇയാളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിനുപയോഗിച്ച ട്രക്കിൽനിന്ന് ഏതാനും കത്തികളും രണ്ട് പിസ്റ്റലുകളും ലഭിച്ചതായി പൊലീസ് അറിയിച്ചു. അതിനിടെ സായ്പോവിനെ വിവാദമായ ഗ്വണ്ടാനമോ തടവറയിലേക്ക് അയക്കുന്നത് പരിഗണിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, ഇതിനെ വിമർശിച്ച് ‘കൗൺസിൽ ഒാൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ്’ (സി.എ.െഎ.ആർ) തുടങ്ങിയ സന്നദ്ധസംഘടനകൾ രംഗത്തുവന്നു. അക്രമി മുസ്ലിമാവുേമ്പാൾ അക്രമ സംഭവങ്ങേളാടുള്ള ട്രംപിെൻറ പ്രതികരണം അദ്ദേഹത്തിെൻറ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് സി.എ.െഎ.ആർ വാക്താവ് ഇബ്രാഹിം ഹൂപ്പർ പറഞ്ഞു. നേരത്തെ, സായ്പോവിന് വധശിക്ഷ നൽകണമെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങൾ ചൊവ്വാഴ്ചത്തെ ആക്രമണത്തെ അപലപിച്ചിരുന്നു.ഒ രു വർഷം മുേമ്പ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നതായി ഇയാൾ പൊലീസിനോടു പറഞ്ഞു. അതേസമയം ന്യൂയോർക് സംസ്ഥാനത്ത് വധശിക്ഷ റദ്ദാക്കിയതാണ്. ഇയാൾക്ക് വധശിക്ഷ നൽകണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.