ഹ്യൂസ്റ്റൻ: യു.എസിലെ ടെക്സസിൽ രണ്ടാഴ്ച മുമ്പ് കാണാതായ മൂന്നു വയസ്സുകാരിയായ ഇന്ത്യൻ ബാലികയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. കുട്ടിയുടെ വളർത്തച്ഛെൻറ ലാപ്ടോപ്, മൊബൈൽ ഫോൺ, കുട്ടിയുടേതെന്ന് സംശയിക്കുന്ന മുടിയിഴ തുടങ്ങിയവ ഇവർ താമസിച്ചിരുന്ന വീട്ടിൽനിന്ന് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
പാൽ കുടിക്കാത്തതിനെ തുടർന്ന് പുലർച്ചെ മൂന്നുമണിക്ക് വീടിെൻറ പുറത്തുനിർത്തി ശിക്ഷിച്ചതിന് പിന്നാലെ ഷെറിൻ മാത്യൂസിനെ കാണാതാവുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന സൂചനകൾ ഒന്നുംതന്നെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.
കുടുംബം ഉപയോഗിച്ചിരുന്ന എസ്.യു.വിയും പൊലീസ് പരിശോധിച്ചതായി ഫോക്സ്ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിനിടെ, സംഭവത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശങ്കയറിയിച്ചു. കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യു.എസിലെ ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ ഇടപെടുന്നുണ്ട്. വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും സുഷമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.