ടെക്സാസ്: കോവിഡ് ബാധിച്ച തടുവുകാരി പ്രസവശേഷം മരിച്ചത് അമേരിക്കയിൽ വൻ വിവാദമാകുന്നു. സൗത്ത് ഡക്കോട്ടയി ലെ ആൻഡ്രിയ സർക്കിൾ ബിയർ (30) ആണ് ചൊവ്വാഴ്ച ടെക്സാസിൽ മരിച്ചത്. ഇവർ വെൻറിലേറ്ററിൽ കഴിയവേ മാർച്ച് 31നാണ് പ്രസവി ച്ചത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലാണ് ആൻഡ്രിയ തടവിലായത്. പൂർണ ഗർഭിണിയായ ഇവരെ കോവിഡ് പശ്ചാ ത്തലത്തിലും വിട്ടയക്കാതിരുന്നതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മരണം ദേശീയ അപമാനമാണെന്ന് നിയമസഹായ സംഘട നയായ എഫ്.എ.എം.എം ആരോപിച്ചു.
ഗുരുതരാവസ്ഥയിലുള്ള തടവുകാരെ അധികാരികൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് എഫ്.എ.എം.എം പ്രസിഡൻറ് കെവിൻ റിങ് ആവശ്യപ്പെട്ടു. മഹാമാരിക്കിടയിലും 30 വയസ്സുള്ള കോവിഡ് ബാധിതയായ ഗർഭിണിയെ ആശുപത്രിയിലേക്കോ വീട്ടിലേക്കോ മാറ്റാതിരുന്നത് ബുദ്ധിശൂന്യമായ നടപടിയാണെന്നും റിങ് കുറ്റപ്പെടുത്തി.
ജനുവരിയിലാണ് സർക്കിൾ ബിയർ അറസ്റ്റിലായത്. മാർച്ച് 28 ന് ഗർഭകാല അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അന്നുതന്നെ ഡിസ്ചാർജ് ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം പനി, വരണ്ട ചുമ തുടങ്ങിയ കോവിഡ് ലക്ഷണത്തെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായതിനാൽ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ച സർക്കിളിന് സിസേറിയൻ നടത്തിയാണ് കുഞ്ഞ് ജനിച്ചതെന്ന് അധികൃതർ പറഞ്ഞു. ഏപ്രിൽ നാലിനാണ് ഇവർക്ക് കോവിഡ് പോസിറ്റീവ് റിസൽട്ട് ലഭിച്ചത്. ഏപ്രിൽ 28ന് മരണം സ്ഥിരീകരിച്ചു.
യു.എസിൽ 1,500ൽ അധികം തടവുകാരും 343 ജീവനക്കാരും രോഗബാധിതരാണെന്ന് ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസ് (ബിഒപി) റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് -19 ബാധിച്ച് 30 തടവുകാരാണ് ഇതുവരെ മരിച്ചത്. കസ്റ്റഡിയിൽ മരിക്കുന്ന ആദ്യ സ്ത്രീയാണ് സർക്കിൾ ബിയർ.
കോവിഡ് പശ്ചാത്തലത്തിൽ ജയിലുകളിലെ തടവുകാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നു. അഭിഭാഷകരും രാഷ്ട്രീയക്കാരും മനുഷ്യാവകാശ സംഘടനകളും വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.