വാഷിങ്ടൺ: അടുത്തയാഴ്ച നടക്കുന്ന പാരീസ് കാലാവസ്ഥ സമ്മേളനം ആഗോളതാപനത്തിനെതിരെ പൊരുതാനുള്ള യഥാർഥ അവസരമാണെന്ന് ലോകബാങ്ക് പ്രസിഡൻറ് ജിം യോങ് കിം. അമേരിക്കൻ പ്രസിഡൻറ് ട്രംപിെൻറ പിന്തുണയില്ലെങ്കിലും ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കേവലം ഒരു രാഷ്ട്രീയ സമ്മേളനമല്ല അടുത്തയാഴ്ച പാരീസിൽ നടക്കുന്നത്. ആഗോള കാലാവസ്ഥമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ്മയാണ് സമ്മേളനം ലക്ഷ്യമിടുന്നത്. കാലവസ്ഥ സംരക്ഷിക്കുന്നതിനായുള്ള പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തുന്നത് സംബന്ധിച്ചും സമ്മേളനത്തിൽ ചർച്ചയുണ്ടാകുമെന്ന് ജിം വ്യക്തമാക്കി.
ചൊവ്വാഴ്ച ഫ്രാൻസ്, യു.എൻ, ലോകബാങ്ക് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പാരീസ് കാലാവസ്ഥ സമ്മേളനം നടക്കുക.ഏകദേശം 4000 അംഗങ്ങളും 800 സംഘടനകളും സമ്മേളനത്തിൽ പെങ്കടുക്കും. പാരീസ് ഉടമ്പടിയിൽ ട്രംപ് പിൻമാറിയതിന് പിന്നാലെ നടക്കുന്ന കാലാവസ്ഥ സമ്മേളനത്തിന് പ്രാധാന്യമേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.