വാഷിങ്ടൺ: താനും മോദിയുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ േഫാളോവേഴ്സ് ഉള്ള നേതാക്കളെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ ജനതയോടും ഇന്ത്യൻ ജനതയോടും മാധ്യമങ്ങളോടും അഭിമാന പൂർവം ഞാനൊരു കാര്യം പറയെട്ട, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഞാനുമാണ് സാമൂഹിക മാധ്യമങ്ങളിലെ ലോക നേതാക്കൾ - ട്രംപ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിെല പിന്തുണ ജനങ്ങളുമായി നേരിട്ട് ഇടപെടാൻ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൗ പ്രസ്താവന സദസിൽ ചിരിപടർത്തി. ട്വിറ്ററില്‍ 3.28 കോടി പേരാണ് ട്രംപിനെ പിന്‍തുടരുന്നത്. മോദിയെ 3.1 കോടി പേര്‍ പിന്‍തുടരുന്നു. ഫെയ്സ്ബുക്കില്‍ ട്രംപിനെ 2.36 കോടി ആളുകൾ പിൻതുടരുമ്പോൾ മോദിയെ പിൻതുടരുന്നത് 4.18 കോടി ആളുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.