ചൈനക്കെതിരെ സംസാരിച്ച എക നേതാവ്​ മോദിയെന്ന്​ അമേരിക്കൻ ഉദ്യോഗസ്ഥൻ

വാഷിങ്​ടൺ: ​​ചൈനയുടെ വൺ ബെൽറ്റ്​ വൺ റോഡ്​ പദ്ധതിക്കെതിരെ ശക്​തമായി രംഗത്തെത്തിയ എക രാഷ്​ട്രനേതാവ്​ മോദി​യാണെന്ന്​ അമേരിക്കൻ ഉദ്യോഗസ്ഥൻ. ഹഡ്​സൺ ഇൻസ്​റ്റിറ്റ്യൂട്ടിലെ ചൈനീസ്​ വിഭാഗം ഡയറക്​ടർ മൈക്കിൾ പിൽസ്​ബെറിയാണ്​ മോദിയെ പ്രശംസിച്ച്​ രംഗത്തെത്തിയത്​. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ പദ്ധതിക്കെതിരെ ശക്​തമായി രംഗത്തെത്തിയില്ലെന്നും പിൽസ്​ബെറി കുറ്റപ്പെടുത്തുന്നു.

ചൈനയുടെ അഭിമാന പദ്ധതിയായ വൺ റോഡ്​ വൺ ബെൽറ്റ്​ ഇന്ത്യയുടെ പരമാധികാരത്തിന്​ ഭീഷണിയാവുമെന്ന്​ കണ്ടതോടെ മോദി തുറന്നെതിർക്കുകയായിരുന്നു. എന്നാൽ അഞ്ച്​ വർഷമായ പദ്ധതിയെ കുറിച്ച്​ യു.എസ്​ ഇ​ൗയടുത്ത്​ മാത്രമാണ്​ മൗനം വെടിഞ്ഞത്​. ഏഷ്യയിലെ മറ്റ്​ രാജ്യങ്ങളിലെ ചൈനീസ്​ ഇടപെടലിനെയും പിൽസ്​ബറി വിമർശിച്ചു. ഇന്തോ--^പസഫിക്​ മേഖലയിൽ ട്രംപ്​ സ്വീകരിക്കുന്ന നയന്ത്രം മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തെ വൺ ​റോഡ്​ വൺ ബെൽറ്റ്​ ഉൾപ്പടെയുള്ള പല പദ്ധതികളുമായി ബന്ധപ്പെട്ട്​ ചൈനയുമായി ഇന്ത്യക്ക്​ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത്​ അതിർത്തിയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കും കാരണമായിരുന്നു. അടുത്തിടെയാണ്​ അതിർത്തിയിലെ പ്രശ്​നങ്ങൾ ഇരു രാജ്യങ്ങളും പരിഹരിച്ചത്​.

Tags:    
News Summary - PM Modi Only World Statesman To Stand Up To China: Top US Expert-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.