ബുധനാഴ്ച അർധരാത്രി ലോകത്തെ ഞെട്ടിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനെതിരെ രോഷവും പ്രതിഷേധവും പടരുന്നു. ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച ട്രംപിെൻറ പ്രഖ്യാപനത്തിനെതിരെ ഫലസ്തീൻകാർ തെരുവിലിറങ്ങി.
ഇൗസ്തംബൂൾ, ലബനാൻ, ജോർഡൻ എന്നിവിടങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടക്കുകയാണ്. മേഖലയിലെ യു.എസ് എംബസികൾക്കും പൗരന്മാർക്കും ജാഗ്രതാ നിർദേശമുണ്ട്. െഎക്യരാഷ്ട്രസഭയും യു.എസ് സഖ്യകക്ഷികളും അറബ് രാജ്യങ്ങളും ട്രംപിനെതിരെ രംഗത്തുവന്നു. അതിനിടെ, യു.എസ് എംബസി തെൽ അവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റാൻ നടപടി തുടങ്ങിയതായി സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ അറിയിച്ചു. പുതിയ എംബസി കെട്ടിടം പണിയാൻ ആർക്കിടെക്റ്റുകളെയും എൻജിനീയർമാരെയും പ്ലാനർമാരെയും ഉടൻ എത്തിക്കും.
ട്രംപിനെതിരെ ഡെമോക്രാറ്റിക് അംഗം കൊണ്ടുവന്ന ഇംപീച്മെൻറ് പ്രമേയം യു.എസ് പ്രതിനിധിസഭ തള്ളി. 58നെതിരെ 364 വോട്ടിനാണ് തള്ളിയത്. പ്രമേയത്തിന് സമയമായിട്ടില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളടക്കമുള്ളവർ ചൂണ്ടിക്കാട്ടി. ട്രംപിെൻറ പ്രഖ്യാപനം ചർച്ച ചെയ്യാൻ െഎക്യരാഷ്ട്രസഭ രക്ഷാ സമിതി വെള്ളിയാഴ്ച അടിയന്തര യോഗം ചേരും. യു.എസ് സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാൻസും അടക്കം എട്ട് അംഗരാഷ്ട്രങ്ങൾ അടിയന്തര യോഗം ചേരാൻ ആവശ്യപ്പെട്ടിരുന്നു. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പെങ്കടുക്കും.
ആശങ്ക പ്രകടിപ്പിച്ച് യു.എൻ
ദ്വിരാഷ്ട്ര പരിഹാരത്തിന് ബദലില്ലെന്ന് ഗുെട്ടറസ് പറഞ്ഞു. സുരക്ഷ കൗൺസിലിെൻറയും പൊതുസഭയുടെയും പ്രമേയങ്ങളനുസരിച്ചുള്ള ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്നും തെൽ അവീവിലെ ബ്രിട്ടീഷ് എംബസി മാറ്റില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ േമയ് പറഞ്ഞു. ട്രംപിെൻറ തീരുമാനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
നീതീകരിക്കാനാകില്ല –സൗദി
നീതീകരിക്കാനാകാത്തതും നിരുത്തരവാദപരവുമായ തീരുമാനമെന്ന്് സൗദി അറേബ്യ പ്രതികരിച്ചു. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനം അപകടകരമെന്ന് നേരത്തെ സൗദി രാജാവ് സൽമാൻ മുന്നറിയിപ്പു നൽകിയിരുന്നു. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പശ്ചിമേഷ്യൻ സമാധാനപ്രക്രിയക്ക് കനത്ത ആഘാതമെന്ന് പാകിസ്താൻ വിേദശകാര്യ വക്താവ് പറഞ്ഞു.
‘ഞാൻ ശക്തനാണ്, അതുകൊണ്ട് ഞാൻ ശരിയാണ്’ എന്നാണ് ട്രംപ് വിശ്വസിക്കുന്നതെങ്കിൽ അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.