ന്യൂ ജഴ്സി: സ്വകാര്യ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ രാജ്യസഭ അംഗവും പ്രമുഖ വ്യവസായിയുമായ പി.വി.അബ്ദുൽ വഹാബ് എം.പിക്ക് ന്യൂ ജഴ്സിയിൽ സ്വീകരണം നൽകി. ന്യൂ ജേഴ്സിയിൽ ഹനീഫ് എരിഞ്ഞക്കലിന്റെ വസതിയിൽ നടത്തിയ സ്വീകരണ യോഗത്തിൽ ചടങ്ങിൽ 'നന്മ'യുടെ ഉപഹാരം പ്രസിഡണ്ട് യു.എ.നസീർ കൈമാറി.
'നന്മ' ട്രസ്റ്റി ബോർഡ് മെമ്പർ സമദ് പൊന്നേരി, ജനറൽ സെക്രട്ടറി മെഹബൂബ് കിഴക്കേപുര, ഹനീഫ് എരഞ്ഞിക്കൽ, അൻസാർ കാസിം, മുസ്തഫ കമാൽ, വിജയകുമാർ (ഷിക്കാഗോ), ദിലീപ് രാഹുലൻ ,നൂറുദ്ദീൻ ബാബു, ഷംസു കൊണ്ടോട്ടി, ഇഖ്ബാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അബ്ദുൾ വഹാബ് എം പി നേതൃത്വം നൽകുന്ന വിവിധ കേന്ദ്രപദ്ധധികൾ അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി. അതിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യത ഉറപ്പു വരുത്തുന്ന പദ്ധതികളിൽ നന്മയുടെ പങ്കാളിത്തം സ്വാഗതം ചെയ്തു. 'നന്മ'ക്കും അതിന്റെ കർമ്മ പരിപാടികൾക്കും പിന്തുണയും സഹായ സഹകരണങ്ങളും അബ്ദുൽ വഹാബ് വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.