എ​ച്ച്​-4 വി​സ റ​ദ്ദാ​ക്ക​ൽ: ന​ട​പ​ടി  അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന്​ ട്രം​പ്​ 

വാ​ഷി​ങ്​​ട​ൺ: എ​ച്ച്-4 വി​സ കൈ​വ​ശ​മു​ള്ള​വ​രു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന്​ ട്രം​പ്​ ഭ​ര​ണ​കൂ​ടം യു.​എ​സ്​ കോ​ട​തി​യെ അ​റി​യി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ്​ ഇൗ ​ന​ട​പ​ടി. എ​ച്ച്​-​വ​ൺ വി​സ​യു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്ക്​ യു.​എ​സി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ്​ എ​ച്ച്​-4 വി​സ. 2015ൽ ​ഒ​ബാ​മ ഭ​ര​ണ​കൂ​ട​മാ​ണ്​ ഇൗ ​പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച​ത്.

നി​ല​വി​ൽ 70,000ത്തി​ലേ​റെ പേ​ർ എ​ച്ച്-4 ​വി​സ​യി​ൽ യു.​എ​സി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ 93 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്. വി​സ റ​ദ്ദാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ​വി​ജ്ഞാ​പ​നം ജൂ​ണി​ലു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. എ​ച്ച്-4 വി​സ തു​ട​ര​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ അം​ഗം പ്ര​മീ​ള ജ​യ​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ച്ച്​-​വ​ൺ വി​സ​യും റ​ദ്ദാ​ക്കു​ന്ന​തും ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണ്. 

Tags:    
News Summary - Revoking of US H-4 visa work permit in final stages: Trump administration-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.