സിറിയ: യു.എസ്​ സഖ്യകക്ഷി ആക്രമണത്തെ അപലപിച്ച്​ റഷ്യ

മോസ്​കോ: സിറിയയുടെ പരമാധികാരത്തിനു നേരെയുളള കടന്നുകയറ്റമാണ്​ യു.എസും സഖ്യകക്ഷികളും നടത്തിയതെന്ന്​ റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ പ്രതികരിച്ചു. സിറിയയിലെ മാനുഷിക ദുരന്തം ഇരട്ടിപ്പിക്കുന്ന ഇടപെടലാണിത്​. ഇക്കാര്യം ചർച്ചചെയ്യാൻ യു.എൻ അടിയന്തര യോഗം വിളിക്കണം. സിറിയയിൽ രാസായുധാക്രമണം നടന്നതിന്​ തെളിവില്ലെന്നിരിക്കെയാണ്​ അന്താരാഷ്​ട്ര സംഘത്തി​​​​​െൻറ റിപ്പോർട്ടിനു കാത്തുനിൽക്കാതെ ആ​ക്രമണം നടത്തിയതെന്നും പുടിൻ കുറ്റപ്പെടുത്തി.  

രാജ്യാന്തര സമാധാനത്തിനും സുരക്ഷക്കും ഏറ്റവും വലിയ ഭീഷണിയാണ് സിറിയയെന്നാണ് യു.എൻ സെക്രട്ടറി ജനറൽ അ​​േൻറാണിയോ ഗുട്ടെറസ് വ്യക്തമാക്കിയത്. സിറിയയിലെജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വിധത്തിൽ പ്രകോപനമൊന്ന​ും മറ്റു രാജ്യങ്ങളിൽ നിന്നുണ്ടാകരുത്. യു.എൻ രക്ഷാസമിതി അംഗരാജ്യങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാസായുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിൽ യു.എൻ രക്ഷാസമിതി പരാജയപ്പെട്ടതിലുള്ള നിരാശയും ഗുട്ടെറസ് പങ്കുവച്ചു.സിറിയയിൽ നടത്തിയ ആക്രമണത്തി​​​​​െൻറ അനന്തരഫലം യു.എസും സഖ്യരാജ്യങ്ങളും അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഇറാ​​​​​െൻറ പ്രതികരണം. 

ഒരു തെളിവുമില്ലാതെയായിരുന്നു സിറിയയിലെ യു.എസ് സഖ്യസേന ആക്രമണം. രാസായുധങ്ങളെ ഒരുതരത്തിലും പിന്തുണക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ലബനാനിലെ‍ ഹിസ്ബുല്ല വിഭാഗവും സിറിയക്കു പിന്തുണയുമായെത്തി. ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ച സിറിയൻ വ്യോമസേനയെയും ഹിസ്ബുല്ല അഭിനന്ദിച്ചു. ഉചിതമായ മറുപടിയാണ് സിറിയക്ക്​ സഖ്യസേന നൽകിയതെന്ന് തുർക്കിയും പ്രതികരിച്ചു.

 അതേസമയം, യു.എസിനു പിന്തുണയുമായി ഇസ്രായേൽ രംഗത്തെത്തി. രാസായുധ പ്രയോഗത്തിൽ യു.എസി​​​​​െൻറ മുന്നറിയിപ്പ് അവഗണിച്ചതാണ് സിറിയക്കു തിരിച്ചടിയായത്. അതിനുള്ള മറുപടിയാണ് യു.എസ്, ബ്രിട്ടൻ, ഫ്രഞ്ച് സേനകൾ നൽകിയത്. ഇറാനുൾപ്പെടെ രാജ്യത്തു കൊലപാതകത്തിനും അക്രമങ്ങൾക്കും അവസരം തുറന്നുകൊടുക്കുകയാണ് സിറിയ. ഇറാനും സിറിയക്കും ഇവരെ പിന്തുണക്കുന്ന ലബനാനിലെ ഹിസ്ബുല്ല വിഭാഗത്തിനുമുള്ള മുന്നറിയിപ്പു സൂചന കൂടിയാണു വ്യോമാക്രമണമെന്നും ഇസ്രായേൽ വ്യക്തമാക്കി. ലോകത്തിൽ സംഘർഷം ആളിക്കത്തിക്കാനാണ് ഇത്തരം ആക്രമണങ്ങൾ ഇടയാക്കുകയെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.  

Tags:    
News Summary - Russia Warns Of 'Consequences' After US-Led Strikes On Syria-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.