വാഷിങ്ടൺ: 2018 നവംബറിൽ യു.എസിൽ നടക്കാനിരിക്കുന്ന മധ്യകാല തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നതായും സി.െഎ.എ മേധാവി മൈക് പോംപിയോ.ബി.ബി.സിക്കു നൽകിയ അഭിമുഖത്തിലാണ് പോംപിയോയുടെ വെളിപ്പെടുത്തൽ. നവംബറിൽ കോൺഗ്രസിലേക്കും സെനറ്റിേലക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം, സ്വതന്ത്രവും നീതിപരവുമായ തെരഞ്ഞെടുപ്പ് നടത്താൻ യു.എസിന് ശേഷിയുണ്ട്.
ഡെമോക്രാറ്റിക് പാർട്ടിയുടെ ഇ-മെയിലുകൾ ചോർത്തി സാമൂഹ മാധ്യമങ്ങൾവഴി 2016ലെ യു.എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും റഷ്യ ശ്രമം നടത്തി. യു.എസിനെ തകർക്കാൻ കഴിയുന്ന ആണവ മിസൈൽ നിർമിക്കാൻ ഏതാനും മാസങ്ങൾക്കുള്ളിൽ ഉത്തരകൊറിയക്കു സാധിക്കുമെന്നും പോംപിയോ മുന്നറിയിപ്പു നൽകി.
യു.എസിനെ ആക്രമിക്കാൻ സാധിക്കുന്ന മിസൈൽ ഉത്തരകൊറിയ ഉടൻ നിർമിക്കുമെന്നും ഉത്തരകൊറിയ ഉയർത്തുന്ന വെല്ലുവിളികളെ സി.ഐ.എ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പടിഞ്ഞാറൻ മേഖലയിൽ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ ശ്രമം ആശങ്കാജനകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.