വാഷിങ്ടൺ: യു.എസ് കമ്പനികൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നതിനായി റഷ്യൻ ഏജൻറുകൾ യാഹൂ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുൻ യാഹൂ സി.ഇ.ഒ മരീസ മേയർ ക്ഷമാപണം നടത്തി. സി.ഇ.ഒ പദവിയിലിരുന്ന കാലഘട്ടത്തിലാണ് വിവരങ്ങൾ ചോർന്നത്. അതിനാൽ തങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും ക്ഷമ ചോദിക്കുന്നതായി കോമേഴ്സ് കമ്മിറ്റിയുടെ സെനറ്റിൽ മരീസ മേയർ പറഞ്ഞു.
യാഹൂവിെൻറ ഭൂരിഭാഗം ആസ്തികളും യു.എസ് കമ്പനിയായ വെരിസൺ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ മരീസ സി.ഇ.ഒ പദവിയിൽനിന്ന് പിന്മാറി. വിവരങ്ങൾ ചോർത്തിയതിനെ തുടർന്ന് 2013ൽ മൂന്ന് ബില്യൺ യാഹൂ അക്കൗണ്ടുകളെ ബാധിച്ചതായി വെരിസൺ വെളിപ്പെടുത്തിയിരുന്നു. 2014ൽ 500 മില്യൺ യാഹൂ അക്കൗണ്ടുകൾ ചോർത്തിയതിനെതിരെ രണ്ട് റഷ്യൻ ഇൻറലിജൻസ് ഏജൻറുമാർക്കെതിരെയും ഹാക്കർമാർക്കെതിരെയും യു.എസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.