വാഷിങ്ടൺ: യു.എസിൽ നികുതി ഘടനയിൽ മാറ്റംവരുത്തുന്ന ഭേദഗതികളടങ്ങിയ ബില്ലിന് സെനറ്റിെൻറ അനുമതി. യു.എസിലെ 31 വർഷത്തെ നികുതിഘടനയാണ് പരിഷ്കരിക്കാനൊരുങ്ങുന്നത്. അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കാൻ ഒരുങ്ങുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ രാഷട്രീയ വിജയം കൂടിയാണിത്. കഴിഞ്ഞ മാസം ജനപ്രതിനിധി സഭ സ്വന്തം നിലക്കുള്ള നികുതി പരിഷ്കരണ ബില്ല് പാസാക്കിയിരുന്നു. ബില്ലിൽ ട്രംപ് ഒപ്പുവെക്കുന്നതോടെ നിയമമാകും.
സെനറ്റിൽ നടന്ന മാരത്തൺ ചർച്ചക്കുശേഷം 49 നെതിരെ 51 വോട്ടുകൾക്കാണ് നികുതി പരിഷ്കരണം ശിപാർശ ചെയ്യുന്ന ബില്ല് പാസാക്കിയത്. ബില്ലിൽ അവസാനം നിമിഷം െകാണ്ടുവന്ന ഭേദഗതികൾക്കെതിരെ ഡെമോക്രാറ്റുകൾ രോഷത്തോടെയാണ് പ്രതികരിച്ചത്. കോർപറേറ്റ് നികുതി നിരക്ക് 35 ശതമാനത്തിൽ നിന്ന് 20 ആയി കുറക്കാനുള്ളതാണ് ശിപാർശകളിലൊന്ന്. വിവിധ വരുമാനക്കാർക്ക് ആവശ്യാനുസരണം നികുതിയിളവ് നൽകാനും ശിപാർശയുണ്ട്.
അതിനിടെ വ്യാപകമായി നികുതി നിരക്ക് കുറക്കുന്നത് രാജ്യത്തെ ധനക്കമ്മിയിേലക്ക് നയിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പൊതുഖജനാവ് കൊള്ളയടിക്കാനും സമ്പന്നർക്കും വൻകിട ബിസിനസ് കമ്പനികൾക്കും മാത്രം നേട്ടമുണ്ടാക്കുന്ന പരിഷ്കരണമാണ് ട്രംപ് നടപ്പാക്കാൻ പോകുന്നതെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു.
ഒബാമ കെയർ ആരോഗ്യരക്ഷ പദ്ധതി പിൻവലിക്കുന്നതിനായി നടത്തിയ വോെട്ടടുപ്പിൽ റിപ്പബ്ലിക്കൻ സെനറ്റർമാർക്കിടയിൽ നിന്നു തന്നെ ട്രംപിന് തിരിച്ചടി നേരിട്ടിരുന്നു. ഇക്കുറി അത്തരമൊരു വെല്ലുവിളിയുണ്ടായില്ല. രാജ്യത്തിെൻറ മഹത്തായ ദിനമാണിതെന്ന് സെനറ്റ് ഭൂരിപക്ഷ പാർട്ടി നേതാവ് മിച്ച് മക് കോണൽ പ്രതികരിച്ചു. ക്രിസ്തുമസിന് മുമ്പ് തന്നെ പ്രസിഡൻറ് ബില്ലിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 1986ന് ശേഷം അമേരിക്കയിലെ നികുതി ഘടനയിൽ മാറ്റമുണ്ടാവുന്നത് ഇപ്പോഴാണെന്നും സ്പീക്കർ പോൾ റയാൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.