ന്യൂയോർക്ക്: തനിക്ക് ചുറ്റുമുള്ള ലോകത്തും മനുഷ്യരിലും ഫിദൽ കാസ്ട്രാ ചെലുത്തിയ സ്വാധീനം ചരിത്രം വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒബാമ കാസ്ട്രോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
ക്യൂബൻ ജനതക്കായി സൗഹൃദത്തിെൻറ കരം അമേരിക്ക നീട്ടുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം അമേരിക്കയും ക്യൂബയും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ തെൻറ ഭരണകാലത്ത് ഇരുരാജ്യങ്ങളും നല്ല ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ പല ഭിന്നതകളുമുണ്ടെങ്കിലും പല വിഷയങ്ങളിൽ നല്ല സുഹൃത്തുകളും അയൽക്കാരുമായിരിക്കാനാവും. കാസ്ട്രോയുടെ കുടുംബത്തിനും ക്യൂബൻ ജനതക്കും അനുശോചനം അറിയിച്ച് കൊള്ളുന്നുവെന്നു ഒബാമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.